കൂടംകുളം ആണവ നിലയത്തിലെ രണ്ടാം യൂണിറ്റും പ്രവര്‍ത്തന സജ്ജമായി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവവൈദ്യുതി പദ്ധതിയായ കൂടംകുളം ആണവനിലയത്തിന്റെ രണ്ടാം യൂണിറ്റും പ്രവര്‍ത്തന സജ്ജമായി. 48 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിനു ശേഷം ഞായറാഴ്ച്ച രാത്രിയാണ് പ്രവര്‍ത്തന സജ്ജമായത്. റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പദ്ധതിയിലെ 50 ശതമാനത്തിലേറെ വൈദ്യുതി തമിഴ്നാടിന് അവകാശപ്പെട്ടതാണ്.
രണ്ടാം ആണവനിലയത്തില്‍ നിന്നും കേരളത്തിന് 133 മെഗാവാട്ട് വൈദ്യുതി കൂടി ലഭിക്കും. യൂണിറ്റൊന്നിന് 3 രൂപ 90 പൈസ നിരക്കിലായിരിക്കും വൈദ്യുതി നല്‍കുക. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 13.3 ശതമാനം വിഹിതമാണ് കേരളത്തിനുള്ളത്.ഇതും കൂടി ചേര്‍ത്ത് 266 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കുമെന്ന് എന്‍.പി.സി.എല്‍ സി.എം.ഡി എസ്.കെ ശര്‍മ്മ പറഞ്ഞു. രാജ്യത്തെ 21 ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ 5780 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."