HOME
DETAILS
MAL
കോട്ടക്കലില്‍ ആധുനിക സംവിധാനങ്ങളോടെ മാംസ മാര്‍ക്കറ്റ്
backup
April 12 2017 | 21:04 PM
കോട്ടക്കല്‍: നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള മാംസ മാര്‍ക്കറ്റിന്റെ നവീകരണം പൂര്‍ത്തിയായി. മലിനജല സംസ്കരണത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി ആധുനിക സംവിധാനങ്ങളോടെയാണ് മാര്‍ക്കറ്റ് പുതുക്കിപണിതിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് പണി നടത്തിയത്. നേരത്തെ അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് മത്സ്യമാര്‍ക്കറ്റും നവീകരിച്ചിരുന്നു. ഇതിന് പുറമെ പൊതു മാര്‍ക്കറ്റിന്റെ നവീകരണ പ്രവൃത്തികള്‍ നടന്നുവരികയാണ്. മാര്‍ക്കറ്റ് ഇന്റര്‍ലോക്ക് ചെയ്യലും മറ്റും പൂര്‍ത്തിയായി. നവീകരിച്ച മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് കെ.കെ നാസര്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."