താന്‍സാനിയയും ഇന്ത്യയും അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു
ദാറുസ്സലാം: ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി താന്‍സാനിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ ജോസഫ് മാഗുഫുലിയുമായി ചര്‍ച്ച നടത്തിയ മോദി അഞ്ച് കരാറുകളില്‍ ഒപ്പുവച്ചു. 92 ദശലക്ഷം ഡോളറിന്റെ ശുദ്ധജലവിതരണ പദ്ധതിയിലും ഇന്ത്യ പങ്കാളിയാകും.
ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ആഫ്രിക്കയിലെത്തിയ മോദിയുടെ മൂന്നാമത്തെ സന്ദര്‍ശന കേന്ദ്രമാണ് താന്‍സാനിയ. സന്സിബാസ് വാട്ടര്‍ സപ്ലൈ പദ്ധതിക്ക് വേണ്ടിയാണ് ഇന്ത്യ കരാറില്‍ ഒപ്പിട്ടത്. ഇന്ത്യ മുന്‍കൈയെടുത്ത സോളാര്‍ സഖ്യത്തില്‍ താന്‍സാനിയ നേരത്തെ അംഗമാണ്. തീവ്രവാദത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരേ ഇരുരാജ്യങ്ങളും യോജിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇരുകരകളിലുമുള്ള ഇന്ത്യയും താന്‍സാനിയയും പ്രതിരോധരംഗത്തും സുരക്ഷാ മേഖലയിലുമുള്ള ബന്ധം ശക്തിപ്പെടുത്തും. താന്‍സാനിയയിലെ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
ശനിയാഴ്ച ദക്ഷിണാഫ്രിക്കയിലെ ഡര്ബന് മേയര്‍ നല്കിയ ഇന്ത്യന്‍ സമൂഹത്തിന്റെ വിരുന്നിലും മോദി പങ്കെടുത്തു. അതേസമയം ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന രാജ്യമായ കെനിയയില്‍ മോദി എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."