മാസ്‌ക് ധരിപ്പിക്കാന്‍ ക്യാംപെയ്‌നുമായി വരുന്നു കുട്ടിപൊലിസ്
തിരുവനന്തപുരം: കുട്ടിപ്പൊലിസ് വഴി മാസ്‌ക് ധരിക്കാനായി പ്രത്യേക ക്യാംപെയ്ന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐജിമാരായ ശ്രീജിത്തും പി.വിജയനും സംസ്ഥാന തലത്തില്‍ പദ്ധതി ഏകോപിപ്പിക്കും. കൊവിഡ് രോഗം ഭേദമായാവരെ ചിലയിടത്തെങ്കിലും സമൂഹം ഒറ്റപ്പെടുത്തുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ ബോധവത്കരണം നടത്താന്‍ എസ്പിസി പ്രത്യേക പദ്ധതി നടപ്പാക്കും. 3996 പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 12 പേര്‍ക്കെതിരെയും കേസെടുത്തു.
ദേശീയ സമ്പാദ്യപദ്ധതിയിലെ ഏജന്റുമാര്‍ക്ക് വീട്ടിലെത്തി കളക്ഷന്‍ സ്വീകരിക്കാന്‍ അവസരമൊരുക്കും. ഏരിയ തിരിച്ച് ഗ്രൂപ്പാക്കിയാവും വീട്ടില്‍ പോകേണ്ടത്. 65 വയസിന് മുകളില്‍ പ്രായമുള്ള ഏജന്റുമാര്‍ കളക്ഷന് പോകരുത്.
ഇലക്ട്രിസ്റ്റി ഭേദഗതി ബില്‍ 2020-യുമായി ബന്ധപ്പെട്ട് കേരളത്തിനുള്ള ആശങ്ക നേരത്തെ അറിയിച്ചിരുന്നു. ഈ ബില്‍ നടപ്പായാല്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിക്ക് നല്‍കുന്ന പല ആനുകൂല്യങ്ങളും നടപ്പാക്കാനാവില്ല. വൈദ്യുതി റ?ഗുലേറ്ററി കമ്മീഷനിലേക്ക് ആളുകളെ നിശ്ചയിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനെ ബില്‍ ചുമതലപ്പെടുത്തുന്നു. കണ്‍കറന്റ ലിസ്റ്റിലുള്ള വിഷയത്തില്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഈ ബില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്‍കെ സിം?ഗിന് കേരളം കത്തയച്ചു. തൊഴില്‍ നഷ്ടമായ ഉള്‍നാടന്‍ മത്സ്യകൃഷിക്കാര്‍ക്ക് അഞ്ച് കോടി രൂപ സമാശ്വാസമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."