വെള്ളാപ്പള്ളിക്ക് കാശിക്കു പോകാന്‍ ശ്രീനാരായണീയര്‍ തന്നെ സൗകര്യമൊരുക്കും: എ.എ ഷുക്കൂര്‍
ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിനു മറുപടിയുമായി കോണ്‍ഗ്രസ്.
ശ്രീനാരായണീയരെ ചിന്താശേഷിയില്ലാത്ത പിണിയാളുകളാക്കി തന്റെ ഇംഗിതത്തിന് ഉപയോഗപ്പെടുത്തി സി.പി.എമ്മിന്റെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശനെ തല മൊട്ടയടിച്ച് കാശിക്കു വിടാന്‍ ശ്രീനാരായണീയര്‍ തന്നെ സൗകര്യമൊരുക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എ.എ ഷുക്കൂര്‍ പറഞ്ഞു.
നവോത്ഥാന നായകനാക്കി തന്നെ പറ്റിച്ച പിണറായിയെ ഭയപ്പെടുന്ന വെള്ളാപ്പള്ളി തന്റെ ഉറക്കം കെടുത്തുന്ന മൈക്രോ ഫിനാന്‍സ് കേസില്‍ നിന്ന് തടിയൂരാന്‍ ഇത്തരം ജല്‍പനങ്ങള്‍ ശ്രീനാരായണീയരുടെ പേരില്‍ നടത്തുന്നത് അപഹാസ്യമാണ്. നിരവധി മഹാന്മാര്‍ നേതൃത്വം നല്‍കിയ എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറി പദം ഇപ്പോള്‍ കൈയാളുന്ന വെള്ളാപ്പള്ളി സ്വന്തം നിലനില്‍പ്പിന് നടത്തുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ശ്രീനാരായണീയ ധര്‍മത്തില്‍ വിശ്വസിക്കുന്ന സമുദായാംഗങ്ങള്‍ക്ക് അപമാനമാണ്.
ജനങ്ങളുടെ ആയുധം വോട്ടാണ്. അത് തെറ്റായ രീതിയില്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്ന സമുദായ നേതാക്കളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും ഷുക്കൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."