ഹാജര്‍ ബുക്കില്‍ ഒപ്പിട്ട് അധ്യാപകര്‍ മുങ്ങിയതായി പരാതി
കുമ്പള: കൊടിയമ്മ മുസ്ലിം ഗവര്‍മെന്റ് യു.പി സ്കൂളില്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ടശേഷം അധ്യാപകര്‍ മുങ്ങിയതായി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ടരികാക്ഷ വിദ്യാഭ്യാസ അധികൃതര്‍ക്ക് പരാതി നല്കി. ഇരുന്നൂറില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള സ്കൂളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിട്ടും പ്രധാനധ്യാപകന് വിദ്യാര്‍ഥികള്‍ കുറവുണ്ടെന്ന് പറഞ്ഞ് അവധി നല്കുകയായിരുന്നുവത്രെ.
സംഭവം അറിഞ്ഞ് ഉച്ചയ്ക്കു രണ്ടു മണിയോടെ സ്കൂളിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഹാജര്‍ ബുക്ക് പരിശോധിച്ചപ്പോള്‍ ഏഴ് അധ്യാപകര്‍ ഒപ്പിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. പക്ഷെ സ്കൂളില്‍ പ്രധാനധ്യാപകനും മറ്റൊരാളും മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും പരാതിയില്‍ പറയുന്നു.
മുമ്പും പലതവണ വിദ്യാര്‍ഥികള്‍ ഇല്ലെന്ന കാരണം പറഞ്ഞ് അധ്യാപകര്‍ സ്കൂളിനു അവധി നല്കി മുങ്ങാറുണ്ടെന്ന് നാട്ടുകാരും ആരോപണമുണ്ട്.
സംഭവം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കലക്ടര്‍ക്കും ഡി.ഡി.ഇ ക്കും പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."