അഭിഭാഷക ക്ഷേമനിധി തട്ടിപ്പ്; ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അന്വേഷണം നടത്തണമെന്നു ഹൈക്കോടതി
കൊച്ചി: അഭിഭാഷക ക്ഷേമ നിധിയില്‍ നിന്നു ഏഴു കോടി തട്ടിപ്പു നടത്തിയ കേസില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അന്വേഷണം നടത്തണമെന്നു ഹൈക്കോടതി. 2007 - 2015 വരെയുള്ള കാലയളവില്‍ കേരള അഡ്വക്കറ്റ്‌സ് വെല്‍ഫയര്‍ ഫണ്ട് ട്രസ്റ്റി കമ്മിറ്റിയുടെ കീഴില്‍ നടന്ന ഏഴു കോടി രൂപയുടെ തട്ടിപ്പു സംബന്ധിച്ചു സമ്പൂര്‍ണമായ അന്വേഷണം നടത്താനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. ബാര്‍ കൗണ്‍സില്‍ അംഗമോ, ട്രസ്റ്റി കമ്മിറ്റി അംഗമോ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ ദുരുപയോഗമോ ഉണ്ടായാല്‍ അത്തരത്തിലുളളവര്‍ക്കെതിരെ പക്ഷപാത പരമല്ലാതെയും ശരിയായ നിലയിലും അന്വേഷണം നടക്കണമെന്നു കോടതി വിലയിരുത്തി. ക്ഷേമനിധി അഭിഭാഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അനിവാര്യമായ ഘട്ടത്തില്‍ നല്‍കേണ്ട തുകയാണ്. ഏതെങ്കിലും വ്യക്തി ക്ഷേമനിധിയില്‍ വഞ്ചനാപരമായി പെരുമാറുന്നതു മൂലം നഷ്ടപ്പെടുന്നതു അഭിഭാഷകര്‍ക്കുള്ള അവകാശങ്ങളാണെന്നു കോടതി വ്യക്തമാക്കി. 2005 മുതല്‍ ബാര്‍ കൗണ്‍ സില്‍ അംഗമായിരുന്ന കെ എന്‍ അനില്‍കുമാര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. തട്ടിപ്പു സംബന്ധിച്ചു നടന്ന വിജിലന്‍സ് അന്വേഷണം ചോദ്യം ചെയ്താണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."