'പുറത്തു പോയില്ലെങ്കില്‍ പുറത്താക്കും'- സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയുടെ അന്ത്യശാസനം
വയനാട്: സഭയില്‍ നിന്ന് പുറത്ത് പോയില്ലെങ്കില്‍ പുറത്താക്കുമെന്ന് കാണിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും സഭയുടെ നോട്ടിസ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, കാറു വാങ്ങി, ശമ്പളം മഠത്തിനു നല്‍കിയില്ല തുടങ്ങിയവയാണ് സിസ്റ്ററുടെ ഭാഗത്തു നിന്നുള്‌ല അപരാധങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തെന്ന കുറ്റം പുതിയ നോട്ടിസില്‍ പറയുന്നില്ലെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്.
പുറത്തു പോകുന്നില്ലെങ്കില്‍ കാരണം ഏപ്രില്‍ 16ന് മുമ്പ് അറിയിക്കണമെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു.
ലൂസി കളപ്പുര കാനോന്‍ നിയമപ്രകാരം കന്യാസ്ത്രി പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്നും നോട്ടീസ് വ്യക്തമാക്കുന്നുണ്ട്. സിസ്റ്റര്‍ നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചു.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത വിഷയങ്ങളിലടക്കം ലൂസി കളപ്പുരയ്ക്കല്‍ കഴിഞ്ഞ ദിവസം അശോകപുരത്തെ എഫ്‌സിസി ജനറലേറ്റായ 'പോര്‍സ്യുങ്കള'യിലെത്തി വിശദീകരണം നല്‍കിയിരുന്നു. പതിനാലോളം കുറ്റങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ മദര്‍ സുപീരിയര്‍ നല്‍കിയ നോട്ടിസിലുണ്ടായിരുന്നത്.
അതേസമയം , പോരാട്ടം തുടരുമെന്ന നിലപാടിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."