HOME
DETAILS

കാഞ്ഞങ്ങാട്-കാണിയൂര്‍ പാത ഉടന്‍ യാഥാര്‍ഥ്യമാക്കണം: നഗര വികസന കര്‍മ സമിതി

  
backup
June 26 2018 | 06:06 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa-2

 


കാഞ്ഞങ്ങാട്: സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമായ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കാഞ്ഞങ്ങാട് നഗരവികസന കര്‍മ സമിതി യോഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും റെയില്‍ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.
സര്‍വേ നടപടികള്‍ പൂര്‍ത്തിയാവുകയും ലാഭകരമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടും പദ്ധതിയുടെ പകുതി വിഹിതം സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്ന കേന്ദ്ര മാനദണ്ഡത്തിന് അനുകൂലമായ തീരുമാനം വരാത്തതിനാല്‍ തുടര്‍നടപടികള്‍ മുടങ്ങിക്കിടക്കുകയാണ്.
പദ്ധതി വിഹിതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയതോടെയാണ് കാണിയൂര്‍ പാത സംബന്ധിച്ച ആശങ്കകള്‍ നീങ്ങിയത്. കാണിയൂര്‍പാത സംബന്ധിച്ച് ഉചിതമായ തീരുമാനമെടുത്ത സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തിയ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, പി. കരുണാകരന്‍ എം.പി എന്നിവരെ കര്‍മ്മസമിതി യോഗം പ്രശംസിച്ചു.
കര്‍ണാടകയിലൂടെ പാത കടന്നുപോകുന്ന ഭാഗത്തെ ജനപ്രതിനിധികളുമായും വിവിധ സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ചെയര്‍മാന്‍ അഡ്വ. പി. അപ്പുക്കുട്ടന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ സി. യൂസഫ്ഹാജി, അഡ്വ. എം.സി ജോസ്, എ.വി രാമകൃഷ്ണന്‍, ടി. മുഹമ്മദ് അസ്‌ലം, സി.എ പീറ്റര്‍, എ. ദാമോദരന്‍, എം. കുഞ്ഞിക്കൃഷ്ണന്‍, എം. ശ്രീകണ്ഠന്‍നായര്‍, എ. ഹമീദ്ഹാജി, ബി. സുകുമാരന്‍, അഡ്വ. എം.വി ഭാസ്‌കരന്‍, സൂര്യനാരായണഭട്ട്, എം. വിനോദ്, എം. അനില്‍കുമാര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  7 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago