മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 40,000 കടന്നു: തമിഴ്നാട്ടില്‍ ഇന്നു മാത്രം 776 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
മുംബൈ: കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് മുന്നിലുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 40,000 കടന്നു. ഇന്ന് 2,345 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.
64 പേര് മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ 41,642 ആയി. മരണം 1,454 ഉം.
അതേസമയം രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടാവുന്നത്. ഇന്നലെ 776 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 13,967 ആയി. ഇന്നലെ മാത്രം ഏഴ് പേര് മരിച്ചു. ഇതുവരെ 94 പേരാണ് തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
ചെന്നൈയില്‍ മാത്രം ഇന്നലെ 567 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തിയതാണ്. ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തിയ രണ്ടുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയിലെ കൊവിഡ് ബാധിതര്‍ 8,228 ആയി. തേനി, തെങ്കാശി അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മുംബൈ ധാരാവിയില്‍ ഇന്നലെ 47 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതര്‍ 1,425 ആയുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."