റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ പരിഹരിക്കും: മന്ത്രി എ.സി മൊയ്തീന്
കുന്നംകുളം: റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് അടിയന്തിരമായി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് സഹകരണ ടൂറിസം മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
കുന്നംകുളത്ത് നടന്ന ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യ സുരക്ഷ നടപ്പിലാക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപെടുത്തണം, കമ്മീഷന് ഒഴിവാക്കി പകരം വേതനം നടപ്പിലാക്കണം തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് വ്യാപാരികള്ക്കുള്ളതെന്നതിനാല് സര്‍ക്കാരുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ കൈകൊള്ളുമെന്നു മന്ത്രി പറഞ്ഞു. ഒറീസന്‍ റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ സമര സമിതി കണ്‍വീനര്‍ പി.ഉണ്ണികൃഷ്ണന് അധ്യക്ഷനായിരുന്നു. മുന്‍ എം.എല്‍.എ ജോണി നെല്ലൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദലി, സെക്രട്ടറി നൗഷാദ് പാണക്കാടന്, എന്‍.എന്‍ മുരളീധരന്, കെ.സേതുമാധവന്, ടി.എ ഗോപി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."