HOME
DETAILS

ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥി രാസപദാര്‍ഥം കഴിച്ചതായി പൊലിസ്

  
backup
June 26, 2018 | 10:21 AM

boy-found-dead-in-karnataka-school-drank-chemical-shows-cctv-police

കുടക്: സൈനിക സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ട വിദ്യാര്‍ഥി അധ്യാപകന്‍ ശകാരിച്ചതിനുപിന്നാലെ രാസപദാര്‍ഥം കഴിച്ചിരുന്നതായി പൊലിസ്. കര്‍ണാടക കുടക് കുശാല്‍ നഗറിലെ സൈനിക സ്‌കൂളിലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എന്‍.പി. ചെങ്കപ്പയെ(15) ജൂണ്‍ 23ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെങ്കപ്പയെ കംപ്യൂട്ടറില്‍ അശ്ലീല ചിത്രം കണ്ടതിന് കംപ്യൂട്ടര്‍ അധ്യാപകന്‍ ശകാരിച്ചിരുന്നു. മാപ്പു പറഞ്ഞുകൊണ്ടുള്ള കത്ത് നല്‍കാനും ആവശ്യപ്പെട്ടിരുന്നു.

ഇതിനുപിന്നാലെ കെമിസ്ട്രി ലാബിലെത്തിയ ചെങ്കപ്പ രാസപദാര്‍ഥമെടുത്തു കുടിക്കുന്നതു സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിനുശേഷം ഒന്നരയോടെ പൊതു ശുചിമുറിയില്‍ പ്രവേശിച്ച ചെങ്കപ്പ അകത്തുനിന്നു വാതില്‍ പൂട്ടുകയായിരുന്നു.

പിന്നീട് വൈകീട്ടായിട്ടും ചെങ്കപ്പയെ കാണാതായപ്പോള്‍ നടത്തിയ തെരച്ചിലിലാണ് ശുചിമുറിയില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ചെങ്കപ്പയെ കൊലപ്പെടുത്തിയതാണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കളും നാട്ടുകാരും ഇന്നലെ രാത്രി മൃതദേഹവുമായി ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. ചില അധ്യാപകര്‍ തന്നെ പീഡിപ്പിക്കുന്നതായി ചെങ്കപ്പ നേരത്തെ പിതാവിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവ് വൈസ് പ്രിന്‍സിപലിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് പറയുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിനും നാലു ജീവനക്കാര്‍ക്കും എതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago