നായയുടെയും പൂച്ചയുടെയും മാംസം തായ്‌വാന്‍ നിരോധിച്ചു
തായ്‌പേയ്: നായ, പൂച്ച എന്നിവയുടെ ഇറച്ചി ഉപയോഗിക്കുന്നത് തായ്‌വാന്‍ നിരോധിച്ചു. കഴിഞ്ഞ ദിവസം തായ്‌വാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയ ഭേദഗതിചെയ്ത മൃഗസംരക്ഷണ നിയമത്തിലാണ് പുതിയ നിരോധനം. നായയെയും പൂച്ചയെയും കൊന്ന് ഇറച്ചി വില്‍പന നടത്തുന്നത് പഴയ മൃഗസംരക്ഷണ നിയമത്തില്‍ നിരോധിച്ചിരുന്നു. എന്നാല്‍, ഇരു മൃഗങ്ങളുടെയും ഇറച്ചി ഉപയോഗിക്കുന്നത് തന്നെ വിലക്കിയാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇവയുടെ ഇറച്ചി ഭക്ഷിക്കുകയോ, വില്‍പന നടത്തുകയോ ചെയ്യുന്നതു പുതിയ നിയമപ്രകാരം 1,640 മുതല്‍ 8,200 ഡോളര്‍ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. വാഹനങ്ങളില്‍ കെട്ടി, മൃഗങ്ങളെ വലിച്ചുകൊണ്ടുപോകുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിനുള്ള തടവുശിക്ഷ രണ്ടു വര്‍ഷമായും പിഴ 65,500 ഡോളറായും ഉയര്‍ത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരുടെ പേരും ചിത്രവും കുറ്റവും പൊതു ഇടങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."