HOME
DETAILS

സംസ്ഥാനത്ത് ഭവന നിര്‍മാണം ഇഴയുന്നു

  
backup
June 26 2018 | 17:06 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b4%b5%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be

കോഴിക്കോട്: ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് ആവിഷ്‌കരിച്ച ലൈഫ് മിഷന്‍ പദ്ധതി ഇഴയുന്നു. അഞ്ചുവര്‍ഷം കൊണ്ട് അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് പദ്ധതിയിലൂടെ വീട് നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇപ്പോള്‍ പൂര്‍ത്തിയായത് 39,243 വീടുകള്‍ മാത്രം. ഇക്കഴിഞ്ഞ മാര്‍ച്ചോടെ 56,131 ഭവനങ്ങള്‍ പൂര്‍ത്തീകരിക്കാനും ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതും പൂര്‍ത്തീകരിക്കാനായില്ല. 

ലൈഫ് സര്‍വേ പ്രകാരം സംസ്ഥാനത്ത് ആകെ 3,40,745 ഭൂരഹിത ഭവനരഹിതരും 1,74,875 ഭൂമിയുള്ള ഭവനരഹിതരും ഉള്‍പ്പെടെ 5,15,620 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്. ഇവരെ ലൈഫ് പദ്ധതിയില്‍ പെടുത്തി വീട് നിര്‍മിച്ചു നല്‍കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. കേന്ദ്രസര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായിരുന്ന ഐ.എ.വൈ, പി.എം.എ.വൈ, പട്ടികജാതി-വര്‍ഗ വകുപ്പുകള്‍ നല്‍കുന്ന പദ്ധതികള്‍ ഇവയെല്ലാം ലൈഫ് പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. എന്നാല്‍ ഈ ഭവന പദ്ധതികളൊന്നും സംസ്ഥാനത്ത് നടപ്പിലാകുന്നില്ല.
വിവിധ സാങ്കേതിക കാരണങ്ങളാണ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം വരുത്തുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പദ്ധതിക്ക് കീഴില്‍ ഗുണഭോക്താക്കളെ കണ്ടെത്താന്‍ നടത്തിയതിന്റെ വിവരശേഖരണം സംബന്ധിച്ചും ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയതിനെതിരേയും വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിനായി ഗ്രാമസഭ മുഖേന പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം സി.ഇ.ഒമാര്‍ സ്ഥാനമൊഴിഞ്ഞ് പോയതും പദ്ധതിയുടെ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്. ഡോ.അദീല അബ്ദുല്ലയ്ക്ക് ശേഷം ഹരികിഷോറിനെ സി.ഇ.ഒ ആയി നിയമിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരെയും മാറ്റി ചെറിയാന്‍ ഫിലിപ്പിനെ മിഷന്‍ കോഡിനേറ്ററായി നിയമിച്ചിരിക്കുകയാണ്.
അതേസമയം, നഗരങ്ങളില്‍ ഭൂമിയുള്ള 82,487 ഭവന രഹിതര്‍ക്കും ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഭവന സമുച്ചയ നിര്‍മാണവും രണ്ട് ഘട്ടമായി നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഒന്നാംഘട്ടം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓരോ വര്‍ഷവും ബജറ്റില്‍ വകയിരുത്താന്‍ കഴിയുന്ന തുക, കേന്ദ്രാവിഷ്‌കൃത വിഹിതം, വായ്പയെടുക്കാന്‍ കഴിയുന്ന തുക എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കി പദ്ധതി പൂര്‍ത്തീകരിക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 42,000 കോടി രൂപയുടെ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പദ്ധതിക്കായി ഹഡ്‌കോയില്‍ നിന്ന് 4,000 കോടി രൂപ ലഭിച്ചിരുന്നു. ഇതും മറ്റ് ഫണ്ടുകളും വകയിരുത്തിയാലും ആറ് ലക്ഷത്തോളം വരുന്ന ഗുണഭോക്താവിന് പാര്‍പ്പിടം നിര്‍മിച്ച് നല്‍കാനാവില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago