വിഷു-ഈസ്റ്റര്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിച്ചു
എടച്ചേരി: സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിഷുക്കണി 2017ന് വിവിധയിടങ്ങളില്‍ തുടക്കമായി. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ പച്ചക്കറികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എടച്ചേരിയില്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന ക്ലസ്റ്ററുകളില്‍ നിന്നാണ് വില്പനയ്ക്ക് ആവശ്യമായ പച്ചക്കറികള്‍ ശേഖരിച്ചത്. എടച്ചേരി കൃഷിഭവന് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. പച്ചക്കറി വിതരണോദ്ഘാടനം എടച്ചേരി സര്‍വിസ് ബാങ്ക് പ്രസിഡന്റ് പി.കെ ബാലന് മാസ്റ്റര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഗംഗാധരന് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാരായ ടി.കെ മോട്ടി, ഒ.കെ മൊയ്തു, ചന്ദ്രി, സീമ വള്ളില്‍, ഗ്രീഷ്മ, കൃഷി ഓഫിസര്‍ സജീറ ചാത്തോത്ത്, കൃഷി അസി. റസാഖ്, സുധീഷ് സംബന്ധിച്ചു.
വടകര: തിരുവള്ളൂര്‍ വില്ലേജ് കര്‍ഷകസംഘം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൈവപച്ചക്കറി വിപണന സ്റ്റാള്‍ തുടങ്ങി. സി.പി.എം ലോക്കല്‍ സെക്രട്ടറി എം.സി പ്രേമന് ഉദ്ഘാടനം ചെയ്തു. ടി.കെ വേണു, എം,പി.എം റിനീഷ്, ഇ.കെ രാഘവന് സംസാരിച്ചു.
പാറക്കടവ്: ചെക്യാട് പഞ്ചായത്തില്‍ വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി.എച്ച് സഫിയ ചിറക്കോത്ത് അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അഹമ്മദ് കുറുവയില്‍, ഇടവലത് മഹ്മൂദ്, നസീമ കൊട്ടാരം, ലീല വയലില്‍, കെ.പി കുമാരന്, കൃഷി ഓഫിസര്‍ സൈനബ സംബന്ധിച്ചു.
തൊട്ടില്‍പ്പാലം: കാവിലുംപാറ പഞ്ചായത്തില്‍ 'വിഷുക്കകണി' പച്ചക്കറി വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി.പി ചന്ദ്രന് അധ്യക്ഷനായി. വാര്‍ഡ് അംഗങ്ങളായ കെ.ടി സുരേഷ്, ജോസഫ് കാഞ്ഞിരത്തിങ്കല്‍, ബോബി മൂക്കന്‍തോട്ടം, കെ.പി ഷംസീര്‍ മാസ്റ്റര്‍, എ.ആര് വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."