സംസ്ഥാനത്ത് ആഭ്യന്തര വിമാനയാത്ര കഴിഞ്ഞെത്തുന്നവരും ക്വാറന്റൈനില്‍ കഴിയണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര വിമാനയാത്ര കഴിഞ്ഞെത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ട്രെയിന്‍ യാത്ര കഴിഞ്ഞെത്തുന്നവര്‍ക്കുള്ള അതേ രീതിയാണ് ഏര്‍പ്പെടുത്തുകയെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
റിവേഴ്സ് ക്വാറന്റീന് സംബന്ധിച്ച് ബോധവല്‍ക്കരണമാണ് സര്‍ക്കാര്‍ ആദ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അതുകൊണ്ട് ഫലം ഉണ്ടാവുന്നില്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് പ്രത്യേക ക്വാറന്റീന് വേണ്ട എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.അതേ സമയം കേരളത്തിലേക്ക് താമസിക്കാന്‍ വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍ ഒരുദിവസത്തെ ആവശ്യത്തിനുവേണ്ടി കേരളത്തിലേക്ക് വരുന്നവര്‍ 14 ദിവസം കേരളത്തില്‍ തന്നെ ക്വാറന്റീനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ പറയില്ല. അവര്‍ എന്തെല്ലാം സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കും.മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു വരുന്നതിന് സര്‍ക്കാര്‍ ഒരുതരത്തിലുള്ള തടസ്സവും സൃഷ്ടിക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."