പ്രതിഷേധ റാലി മാറ്റിവച്ചു
പേരാമ്പ്ര: നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് മുനീര്‍ നൊച്ചാടിന്റെ വീട് അടിച്ചു തകര്‍ക്കുകയും നൊച്ചാട്, ചേനോളി പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവത്തില്‍ സി.പി.എം ക്രിമിനലുകളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എം.എസ്.ഫ് ജില്ലാ കമ്മിറ്റി നടത്താനിരുന്ന പ്രതിഷേധ റാലി മാറ്റിവച്ചു.
പേരാമ്പ്ര സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടി മാറ്റിയത്.
ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള ഉറപ്പുകള്‍ നടപ്പിലാക്കിയില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. ചര്‍ച്ചയില്‍ ജില്ലാ പ്രസിഡന്റ് എ.പി അബ്ദുസ്സമദ്, ജന. സെക്രട്ടറി ലത്തീഫ് തുറയൂര്‍, ട്രഷറര്‍ അഫ്നാസ് ചോറോട്, സ്വഹിബ് മുഖദാര്‍, ശമീര്‍ പാഴൂര്‍, ജൗഹര്‍ പാലേരി, എ.കെ ഹസീബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."