ഈ ലോകകപ്പിലെ ആദ്യത്തെ ഗോള്‍ രഹിത മത്സരം
മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ ഗോളില്ലാ സമനിലക്ക് ഇന്നലെ ലുഷ്‌നിക്കി സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. ഫ്രാന്‍സും ഡെന്‍മാര്‍ക്കും തമ്മിലുള്ള മത്സരമാണ് ഗോളൊന്നുമടിക്കാതെ പിരിഞ്ഞത്. ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രാന്‍സും ഡെന്‍മാര്‍ക്കും പ്രീക്വാര്‍ട്ടറില്‍ കയറി. രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 30ന് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരുമായി ഫ്രാന്‍സ് മത്സരിക്കും. ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കയറിയ ഡെന്‍മാര്‍ക്ക് ജൂലൈ ഒന്നിന് നടക്കുന്ന നാലാം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയുമായി പോരടിക്കും.
ആദ്യ രണ്ട് മത്സരത്തോടെ തന്നെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചതിനാല്‍ ചില മാറ്റങ്ങള്‍ നടത്തിയാണ് കോച്ച് ദെഷാംപ്‌സ് ഫ്രാന്‍സ് ടീമിനെ കളത്തിലിറക്കിയത്. ഗോള്‍ കീപ്പര്‍ ലോറിസിനെ പുറത്തിരുത്തി മാര്‍സെല്ലെക്ക് വേണ്ടി കളിക്കുന്ന സ്റ്റീവ് മന്‍ഡന്‍ഡക്ക് അവസരം നല്‍കി. മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഡെന്‍മാര്‍ക്ക് കളിക്കാര്‍ പ്രതിരോധത്തിലിറങ്ങി ഫ്രാന്‍സിനെ നേരിട്ടു. പോഗ്ബയെയും എംബാപ്പയെയും പുറത്തിരുത്തി ഡെംബലെയും സ്റ്റീവന്‍ സോന്‍സിയെയും ആദ്യ ഇലവനില്‍ ഇറക്കി. ഗ്രിസ്മാന്‍, ജിറൂഡ് എന്നീ മികച്ച താരങ്ങളുണ്ടായിട്ടും ഫ്രാന്‍സിന് ഗോള്‍ നേടാനായില്ല. വെറും മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ഫ്രാന്‍സ് ഡെന്‍മാര്‍ക്ക് ഗോള്‍മുഖം ലക്ഷ്യമിട്ട് അടിച്ചത്. ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റോടെയാണ് ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."