കുവൈത്തില്‍ ഒമ്പത് കൊവിഡ് മരണം കൂടി
കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് ഒമ്പത് പേര് കൂടി കൊവിഡ് ബധിച്ച് മരിച്ചു. ഇതോടെ കുവൈത്തിലെ വൈറസ് ബാധിത മരണസംഖ്യ 138 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. പുതുതായി 955 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 19,564 ആയി ഉയര്‍ന്നു.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 319 പേര് ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6311 ആയി.
സമ്പര്‍ക്കം മൂലമാണ് ഇന്ന് മുഴുവന്‍ പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
ഇന്നത്തെ രോഗികളില്‍ 332 പേര് ഫര്‍വാനിയ പരിധിയിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 197 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 188 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 126 പേര്‍ക്കും ജഹറയില് നിന്നുള്ള 112 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ഒറ്റ ദിവസം രാജ്യത്ത് 3888 പേരിലാണ് കൊവിഡ് ടെസ്റ്റ് നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം പുതുതായി 310 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേതമായി. കൊവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 5515 ആയി. നിലവില്‍ 13911 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 180 പേര് തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
تعلن #وزارة_الصحة عن تأكيد إصابة 955 حالة جديدة، وتسجيل 310 حالة شفاء، و 9 حالات وفاة جديدة بـ #فيروس_كورونا_المستجدّ COVID19 ، ليصبح إجمالي عدد الحالات 19,564 حالة pic.twitter.com/3zaaRzUAJP
— وزارة الصحة - الكويت (@KUWAIT_MOH) May 22, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."