പാസ്പോര്‍ട്ടിനും മൊബൈല്‍ ആപ്പ്
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ വിദേശകാര്യ മന്ത്രാലയം പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഇന്നലെ മന്ത്രാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി സുഷമാ സ്വരാജാണ് ആപ്പ് പുറത്തിറക്കിയത്. 'പാസ്പോര്‍ട്ട് സേവ' എന്ന ഈ ആപ്പിലൂടെ ഇനി പാസ്പോര്‍ട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം. ആപ്പിലൂടെ നല്കുന്ന വിലാസത്തിലായിരിക്കും പൊലിസ് വെരിഫിക്കേഷന് നടക്കുക. ഈ വിലാസത്തില്‍ പാസ്പോര്‍ട്ട് എത്തുമെന്നും മന്ത്രി അറിയിച്ചു.
ഇതുവരെ സ്ഥിരം മേല്‍വിലാസ പരിധിയിലെ പാസ്പോര്‍ട്ട് ഓഫിസ് വഴി മാത്രമേ പാസ്പോര്ട്ടിന്് അപേക്ഷിക്കാനാവുമായിരുന്നുള്ളൂ. പാസ്പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നു ം സുഷമാ സ്വരാജ് പറഞ്ഞു. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതികളെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതംമാറാന്‍ ആവശ്യപ്പെടുകയും ചെയ്ത വിവാദ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസുകള്‍ തുടങ്ങിയതായും തങ്ങള്‍ പ്രഖ്യാപിച്ച 251 പുതിയ പാസ്പോര്‍ട്ട് രജിസ്ട്രേഷന് സെന്ററുകളില്‍ 212 എണ്ണം ആരംഭിച്ചതായും സുഷമ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."