HOME
DETAILS
MAL
ലാലുവിന് ജാമ്യം: സുപ്രിം കോടതി സി.ബി.ഐയുടെ അഭിപ്രായം തേടി
backup
March 16 2019 | 00:03 AM
ന്യൂഡല്‍ഹി: കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാര്‍ഖണ്ഡിലെ റാഞ്ചി ജയിലില്‍ കഴിയുന്ന ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ജാമ്യ ഹരജിയില്‍ സുപ്രിം കോടതി സി.ബി.ഐയുടെ അഭിപ്രായം തേടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയുള്ള ബെഞ്ചാണ് ജാമ്യ ഹരജി പരിഗണിക്കുന്നത്.
രണ്ടാഴ്ചക്കകം സി.ബി.ഐയോട് അഭിപ്രായം അറിയിക്കാനും കോടതി ഉത്തരവിട്ടു. നേരത്തെ ജാര്‍ഖണ്ഡ് ഹൈക്കോടതി മൂന്ന് കേസുകളിലെ ജാമ്യ ഹരജി തള്ളിയ സാഹചര്യത്തിലാണ് ലാലു സുപ്രിം കോടതിയെ സമീപിച്ചത്.
പ്രമേഹം, രക്ത സമ്മര്‍ദം അടക്കമുള്ള വിവിധ അസുഖങ്ങളും പ്രായാധിക്യവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 10നാണ് ലാലു ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ് ലാലു ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."