സോളാര്‍ കേസിലെ കോണ്‍ഗ്രസ് നേതാക്കള്‍ ജാഗ്രതൈ: എതിര്‍സ്ഥാനാര്‍ഥിയാകാന്‍ പരാതിക്കാരിയുണ്ട്
തിരുവനന്തപുരം: സോളാര്‍ കേസില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരി ഇവരാരെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അവര്‍ക്കെതിരേ മത്സരിക്കാനിറങ്ങും.
അവര്‍ക്കെതിരായ തെളിവുകള്‍ സഹിതമാകും മത്സരിക്കുകയെന്നും ഇവരുടെ തനിനിറം പുറത്തുകൊണ്ടുവരിക മാത്രമാകും ലക്ഷ്യമെന്നും പരാതിക്കാരി പറഞ്ഞു.
ഏതെങ്കിലും മുന്നണികളുടെയോ പാര്‍ട്ടികളുടെയോ പിന്തുണയോടെയല്ല മത്സരത്തിനിറങ്ങുക. നേരത്തെ ഒരു പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ലെന്നും അതുകൊണ്ടുതന്നെ സ്വതന്ത്രയായിട്ടായിരിക്കും മത്സരത്തിനിറങ്ങുക എന്നും യുവതി പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരേയാണ് യുവതി രംഗത്തെത്തിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരേ പ്രതിചേര്‍ത്ത് ലൈഗിംക പീഡനത്തിന് ക്രൈംബ്രഞ്ച് കേസെടുത്തിരുന്നു.
സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്.
ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ്, അടൂര്‍ പ്രകാശിനും, എ.പി.അനില്‍കുമാറിനുമെതിരെ സ്ത്രീത്വ അപമാനിക്കല്‍, പ്രകൃതി വിരുദ്ധ ലൈഗിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."