കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: കര്‍ഷകരുടെ സാമ്പത്തിക ദദ്രത ഉറപ്പുവരുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'അന്താരാഷ്ട്ര കാര്‍ഷിക വാണിജ്യവും സ്വതന്ത്ര വ്യാപാര കരാറുകളും കര്‍ഷകരുടെ ഉപജീവനത്തിനും സുരക്ഷയ്ക്കും' എന്ന പേരില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി അഡ്വ. വി. എസ് സുനില്‍ കുമാര്‍ അധ്യക്ഷനായി.
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി അനിയന്ത്രിതമായ ഇറക്കുമതി തുടരുന്നത് അസംസ്‌കൃത വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ദോഷകരമായി ഭവിക്കുകയാണ്.
പഞ്ചസാര കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ബ്രസീലില്‍ നിന്നും കരിമ്പ് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് രാജ്യത്തെ ചെറുകിട കര്‍ഷകരാണ്. ഫലത്തില്‍ പ്രയോജനം ലഭിക്കുന്നത് വന്‍കിട കര്‍ഷകര്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കു മാത്രമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.
സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍, ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഹരിതകേരളം വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ പങ്കെടുത്തു. ഇന്നും തുടരുന്ന സെമിനാറില്‍ കര്‍ഷക സംഘടനാ പ്രതിനിധികള്‍ നയതന്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, എന്‍.ജി.ഒകള്‍ തുടങ്ങി നിരവധി പ്രഗത്ഭര്‍ പങ്കെടുക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.
ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് പ്രസിദ്ധപ്പടുത്തുന്നതിനും അധികാരികളെ അറിയിക്കുന്നതിനും കൃഷി വകുപ്പ് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."