വോട്ടിങ് മെഷീനില്‍ കൃത്രിമം: കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടിസ്
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ കേന്ദ്രസര്‍ക്കാറിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതി നോട്ടീസയച്ചു. മെയ് എട്ടിനകം മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം , ഉത്തര്‍പ്രദേശടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ബഹുജന്‍ സമാജ് വാദി പാര്‍ട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് ആണ് ഹരജി പരിഗണിച്ചത്.
ബൂത്ത് പിടുത്തം പോലുള്ള പ്രവൃത്തികള്‍ ഇല്ലാതാക്കാന്‍ വോട്ടിങ് മെഷീന് വന്നതോടെ സാധിച്ചെന്ന് കോടതി ഓര്‍മിപ്പിച്ചു. മെഷീനുകളുടെ ആധികാരികതയെ സംബന്ധിച്ച പരാതികള്‍ പരിഗണിക്കാം. എന്നാല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും തീര്‍പ്പു കല്പിക്കുകയെന്നും കോടതി വ്യക്തമാക്കി.
കേന്ദ്രത്തിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറുപടി ലഭിച്ച ശേഷമായിരിക്കും കേസില്‍ വാദം തുടരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."