HOME
DETAILS
MAL
റായ്പൂരില്‍ കുടുങ്ങിയ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ നാട്ടിലേക്കു തിരിച്ചു
backup
May 23 2020 | 04:05 AM
ന്യൂഡല്‍ഹി: റായ്പൂരിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലേക്കു മടങ്ങാനുള്ള വാഹനസൗകര്യമൊരുക്കി ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ആര് രാമചന്ദ്രമേനോന്‍. സംസ്ഥാന മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനോടു സംസാരിച്ച് സൗജന്യമായി വാഹനം ഏര്‍പ്പാടാക്കിയതോടെ മൂന്നു ബസുകളിലായി 61 വിദ്യാര്‍ഥികള്‍ കേരളത്തിലേക്കു തിരിച്ചു. ഓരോ ബസിലും വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി വാര്ഡന്മാരെയും നിയോഗിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് റായ്പൂരില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികള്‍ സ്വദേശത്തേക്കു മടങ്ങാന്‍ കേരള സര്‍ക്കാരിന്റെയും നോര്‍ക്കയുടെയും ഇന്ത്യന്‍ റെയില്‍വേയുടെയും സഹായം തേടിയിരുന്നു. എന്നാല്‍ ആരും സഹായത്തിനെത്താത്തതിനെ തുടര്‍ന്ന് ഡല്‍ഹി കെ.എം.സി.സി അധ്യക്ഷന്‍ അഡ്വ. ഹാരിസ് ബീരാന് മുഖേന ഒന്‍പതു വിദ്യാര്‍ഥിനികള്‍ ചീഫ് ജസ്റ്റിസ് രാമചന്ദ്ര മേനോനു കത്തു നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ ഇടപെടലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."