ലഹരിക്കെതിരേ നാടെങ്ങും കൈകോര്‍ത്തു
കോഴിക്കോട്: ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയും ജില്ലാ ശിശു സംരക്ഷണ യൂനിറ്റും സംയുക്തമായി ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എന്‍.ജി.ഒ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും ഡോക്യുമെന്ററി പ്രദര്‍ശനവും സംവാദവും സംഘടിപ്പിച്ചു.
ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എം.പി ജയരാജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി. ബിജുലാല്‍ അധ്യക്ഷനായി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജോസഫ് റിബല്ലോ, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ഷീബാ മുംതാസ്, ജെ.ജെ.ബി അംഗം രാധാകൃഷ്ണന്‍, സി.ഡബ്ല്യു.സി അംഗം കെ.കെ ഷൈനി, എന്‍.ജി.ഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ബാബുരാജ് സംസാരിച്ചു. സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസ് ജീവനക്കാരും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ബോധവല്‍ക്കരണ കാംപയിനിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്തു.
കോഴിക്കോട്: സുരക്ഷ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനാചരണവും കുടുംബസംഗമവും നടത്തി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് ലഹരിവിരുദ്ധ സന്ദേശം നല്‍കി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.ആര്‍ അനില്‍കുമാര്‍ മുഖ്യാതിഥിയായി. ഡോ. കെ. സത്യന്‍, ടി. അബ്ദുല്‍ നാസിര്‍ സംസാരിച്ചു.
പന്തീരാങ്കാവ്: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. പ്രതിജ്ഞക്ക് സ്‌കൂള്‍ ലീഡര്‍ അഹമ്മദ് ഫിജാസ് എ.വിയും റുഷ്താന നുസ്രത്തും നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ പി. സിന്ധു റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിക്ക് സുമകുമാരി, കെ. സിനി, ബി. ബാബിത, കെ.പി അശ്വതി, എ. പ്രവീണ്‍, കെ. രാമചന്ദ്രന്‍, പി. വിജിഷ, പി. ഫര്‍ഹാനത്ത്, വി. ഷാഹിന നേതൃത്വം നല്‍കി.
കോഴിക്കോട്: റഹ്മാനിയ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റുകളുടെയും സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നൈനാംവളപ്പ് ഗവ.എല്‍.പി സ്‌കൂളില്‍ 'ലഹരിക്കെതിരേ എന്റെ ഗോള്‍' പരിപാടി സംഘടിപ്പിച്ചു. സ്‌പോട്ട് കിക്കെടുത്ത് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ ഗിരീഷ്, പ്രധാനാധ്യാപിക ഷീല ടീച്ചര്‍, എന്‍ഫ പ്രസിഡന്റ് സുബൈര്‍ നൈനാംവളപ്പ്, പി.ടി.എ പ്രസിഡന്റ് ഫിറോസ് മൂപ്പന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം.ടി അബ്ദുല്‍ മജീദ്, അനില്‍ മാസ്റ്റര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ പങ്കെടുത്തു.
തലക്കുളത്തൂര്‍: സി.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍.എസ്.എസിന്റെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധദിനം ആചരിച്ചു. സിവില്‍ എക്‌സൈസ് ഓഫിസര്‍ സന്തോഷ് ബോധവല്‍കരണ ക്ലാസെടുത്തു. ഗൈഡ് ക്യാപ്റ്റന്‍ വി.ടി അനുപമ, സ്‌കൗട്ട് മാസ്റ്റര്‍ മുഹമ്മദ് ഷഫീന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എസ്. സിതാര, അഭിലാഷ്, ബിന്ദു മലയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."