HOME
DETAILS
MAL
സിവില്‍ നിയമം നടപ്പാക്കുന്നതില്‍ തെറ്റില്ല: ഡോ. സൂസൈപാക്യം
backup
July 11 2016 | 07:07 AM
കൊച്ചി: ജനാധിപത്യ രാജ്യം സ്വന്തമായി സിവില്‍ നിയമം നടപ്പാക്കുന്നതില്‍ തെറ്റില്ലെന്ന് കെ.ആര്.എല്‍.സി.സി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. സൂസൈപാക്യം. എന്നാല്‍, ആരുടെയെങ്കിലും ആശയം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ഇത് അവസരമാക്കരുത്. രാജ്യത്തിന്റെ മതേതരത്വമാണ് പരമപ്രധാനം.
ഇതിന് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തി മനഃസമാധാനം തകര്‍ക്കുന്ന പ്രശ്നമായിമാറും. അടിച്ചേല്‍പ്പിക്കുന്ന നിയമ പരിഷ്കരണങ്ങള്‍ ദുരന്തമായി മാറുന്നത് ചരിത്രത്തില്‍ ധാരാളം കാണാം. മതവിഭാഗങ്ങളെയും ഭാഷാന്യൂനപക്ഷങ്ങളെയും കണക്കിലെടുത്ത് കൂട്ടായ ചര്‍ച്ചകള്‍ നടത്തി സമയമെടുത്ത് നടപ്പാക്കേണ്ടതാണ് ഏകീകൃത സിവില്‍ നിയമമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."