കടമ്മനിട്ട പുരസ്‌കാരം സുഗതകുമാരിക്ക്
തിരുവനന്തപുരം: കവി കടമ്മനിട്ട രാമകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം കവിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക്. 55,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഈമാസം 31ന് അവാര്‍ഡ് ജേതാവിന്റെ വസതയില്‍ വച്ച് കൂടുന്ന അനുസ്മരണ ചടങ്ങില്‍ വച്ച് കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എം.എ ബേബി പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു അമ്മയുടെ വികാര വിചാരങ്ങളാണ് സുഗതകുമാരിയുടെ കവിതകളിലുള്ളത്. അഭയ, സൈലന്റ് വാലി, ആറന്മുള വിമാനത്താവള സമരങ്ങള്‍ എന്നിവ പ്രകൃതി സ്‌നേഹത്തെയും സാമൂഹിക പ്രതിബന്ധതയേയും കാണിക്കുന്ന മറ്റൊരു മുഖമാണ് സുഗതകുമാരിയെ അവാര്‍ഡിന് അര്‍ഹയാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. എം.എ ബേബി, ഫൗണ്ടേഷന്‍ സെക്രട്ടറി എം.ആര്‍ ഗോപിനാഥന്‍, വി.കെ പുരുഷോത്തമന്‍, ബാബുജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."