കൈത്താങ്ങായി കുടുംബശ്രീ
കല്‍പ്പറ്റ: തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടിക-വര്‍ഗ മേഖലയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയൊരുങ്ങുന്നു.
ജില്ലയിലെ മുട്ടില്‍, പുല്‍പ്പള്ളി, പനമരം പഞ്ചായത്തുകളിലാണ് പ്രാരംഭ ഘട്ടത്തില്‍ കുടുംബശ്രീ എം.ജി.എന്‍.ആര്‍.ഇ.ജി.എ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആലോചനാ യോഗം സി. കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലുറപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും കുറച്ചു പേര്‍ ജോലിക്കെത്തുകയും ചെയ്യുന്ന പഞ്ചായത്തുകളെയാണ് പദ്ധതി നടപ്പാക്കാനായി തിരഞ്ഞെടുത്തത്. നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തൊഴിലുറപ്പ് മേഖലയില്‍ നിന്നും പട്ടിക-വര്‍ഗ വിഭാഗക്കാര്‍ കൊഴിഞ്ഞു പോകാന്‍ കാരണം സമയ ബന്ധിതമായി കൂലി നല്‍കാന്‍ കഴിയാത്തതിനാലാണ് എന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പസ് ഫണ്ട് രൂപീകരിച്ച് തൊഴിലെടുക്കുന്ന ആഴ്ചയുടെ അവസാനം തന്നെ കുടുംബശ്രീ സി.ഡി.എസ് വഴി 250 രൂപ വീതം ദിവസക്കൂലി മുന്‍കൂര്‍ ആയി അനുവദിക്കുകയും കേന്ദ്ര ഫണ്ട് വരുന്ന മുറക്ക് ബാക്കി തുക എ.ഡി .എസിന് അനുവദിച്ച് ഫണ്ട് തിരികെ കോര്‍പ്പസ് ഫണ്ടിലേക്ക് തിരിച്ചടക്കുകയും ചെയ്യും. പഞ്ചായത്തില്‍ സി.ഡി.എസ് തലത്തില്‍ ഭരണസമിതി, എ.ഡി.എസുകള്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എ ജീവനക്കാര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, കുടുംബശ്രീ ആനിമേറ്റര്‍മാര്‍, പട്ടിക വര്‍ഗ പ്രൊമോട്ടര്‍മാര്‍, തൊഴിലെടുക്കുന്ന പട്ടിക വര്‍ഗ വിഭാഗക്കാര്‍ എന്നിവര്‍ക്ക് പദ്ധതിയെ കുറിച്ച് അവബോധം നല്‍കുന്ന പരിശീലനം ഉടന്‍ ആരംഭിക്കും. പി.ജി വിജയകുമാര്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സാജിത പദ്ധതി വിശദീകരിച്ചു. എ.ഡി.എം. കെ.എം രാജു, കുടുംബശ്രീ എ.ഡി.എം.സി കെ.ടി മുരളി ബ്ലോക്ക്-പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."