സ്കൂളുകള്‍ക്കെതിരെ അന്വേഷണം വേണം: എസ്.എഫ്.ഐ
കല്‍പ്പറ്റ: ജില്ലയിലെ വിവിധ അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രൈമറി ക്ലാസ്സ് പ്രവേശനത്തിന് ഇന്റര്‍വ്യു ഉള്‍പ്പെടെയുള്ള സ്ക്രീനിങ്ങ് ടെസ്റ്റുകള്‍ നടത്തുന്ന സ്കൂളുകള്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും ലംഘിച്ച് പിഞ്ച് കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന അഭിമുഖങ്ങള്‍ നടത്തുന്ന സ്കൂളുകളില്‍ പലതും പ്രവേശനത്തിന് പതിനായിരങ്ങള്‍ ഡോണേഷന്‍ വാങ്ങുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ പുറത്ത് പറയാന്‍ രക്ഷിതാക്കള്‍ തയ്യാറാകാത്തതാണ് ഇത് തുടരാന്‍ മാനേജ്മെന്റുകളെ പ്രേരിപ്പിക്കുന്നത്. നിയമവിരുദ്ധമായി അഭിമുഖം നടത്തുന്ന അണ് എയിഡഡ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലയിലെ ആറ് ഏരിയാ കേന്ദ്രങ്ങളിലും പൊതുജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷന് പരാതി നല്‍കുമെന്നും അതോടെപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ സൂളുകള്‍ക്ക് മുന്നിലേക്ക് ശക്തമായ പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവരുമെന്നും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."