HOME
DETAILS

തൃശൂര്‍ പൂരം: വെടിക്കെട്ടിനുള്ള നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

  
backup
March 17, 2019 | 12:42 AM

%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d-5

ന്യൂഡല്‍ഹി: തൃശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രിംകോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ സുപ്രിംകോടതിയെ സമീപിച്ചു.
കഴിഞ്ഞ ഒക്ടോബറിലെ വിധിയില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. കൂടിയ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി വേണമെന്നും സമയനിയന്ത്രണത്തില്‍ ഇളവ് വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഈ മാസം 27ന് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹരജി പരിഗണിക്കും.
പൂരങ്ങള്‍, ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയാണ് ഒക്ടോബറില്‍ സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ദീപാവലി ആഘോഷങ്ങള്‍ക്ക് രാത്രി എട്ടു മുതല്‍ പത്തു വരെയും ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് രാത്രി 11:55 മുതല്‍ 12:30 വരെയും മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സുപ്രിംകോടതി ഉത്തരവിട്ടത്. ബാക്കിയുള്ള സമയങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു.
പിന്നീട് തമിഴ്‌നാടിന് മാത്രം ദീപാവലിക്ക് പകല്‍ സമയം രണ്ടുമണിക്കൂര്‍ ഇളവ് നല്‍കി. ഇത്തരത്തിലൊരു ഇളവ് തൃശൂര്‍ പൂരത്തിന് പ്രത്യേകമായി ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍, ബേരിയം രാസവസ്തു ഉപയോഗിച്ചുള്ള പടക്കങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അനുമതി വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago