HOME
DETAILS

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരുടെ വോട്ട് ബി.ജെ.പി കൂട്ടത്തോടെ ചേര്‍ക്കുന്നുവെന്ന് യു.ഡി.എഫ്

  
backup
March 17, 2019 | 12:56 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81-2

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് കര്‍ണാടക സംസ്ഥാനത്തിന്റെ കാസര്‍കോട് ജില്ലയോട് ചേര്‍ന്നുകിടക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരുടെ വോട്ടുകള്‍ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ വ്യാപകമായി ചേര്‍ക്കുന്നുവെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ബി.ജെ.പി നേതൃത്വം ആസൂത്രിതമായ ഗൂഢാലോചനയിലൂടെയാണ് വോട്ട് കൂട്ടിച്ചേര്‍ക്കുന്നതെന്നും ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ഈ പ്രവൃത്തിക്ക് കൂട്ടുനില്‍ക്കുകയാണെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
2018 ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 15 വരെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ട് കൂട്ടിച്ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്.
ഇത്രയും സമയത്തിനിടയില്‍ 6355 വോട്ടുകള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം വീണ്ടും വോട്ട് കൂട്ടിച്ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ അവസരം ഉപയോഗിച്ചാണ് ബി.ജെ.പി വന്‍ തോതില്‍ വോട്ട് കൂട്ടിച്ചേര്‍ക്കുന്നതെന്നാണ് ആരോപണം.
നവംബര്‍ 15ന് ശേഷം കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളായ വൊര്‍ക്കാടി, മീഞ്ച, മഞ്ചേശ്വരം, പൈവളികെ, എന്‍മകജെ എന്നിവിടങ്ങളില്‍ 6000 വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇത്രയും വോട്ടുകള്‍ കൂട്ടത്തോടെ എത്തിയതാണ് സംശയത്തിനിടയാക്കിയതെന്നും ഇതേ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളായ സുള്ള്യ, പുത്തൂര്‍, വിട്ടല്‍ എന്നിവിടങ്ങളിലെ ആളുകളുടെ വോട്ടാണ് വ്യാജ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കൂട്ടിച്ചേര്‍ത്തിരിക്കുന്നതെന്ന് മനസിലായതെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 6000 വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ എത്തിയപ്പോള്‍ തൊട്ടടുത്ത കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ ആകെ എത്തിയത് 3000 വോട്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കില്ലെന്ന് ഉറപ്പുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്ലാവരുടെയും ശ്രദ്ധ പ്രചാരണത്തില്‍ കുടുങ്ങിനില്‍ക്കുമ്പോഴാണ് കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ വോട്ടുകള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യാപകമായി കൂട്ടിച്ചേര്‍ക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
നേരത്തെ വോട്ടുകള്‍ ചേര്‍ക്കാന്‍ ഒന്നരമാസം സമയമുണ്ടായപ്പോള്‍ വോട്ട് കൂട്ടിച്ചേര്‍ക്കാതെ ഇപ്പോള്‍ കൂട്ടത്തോടെ വോട്ട് ചേര്‍ക്കുന്നതു മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. വോട്ട് കൂട്ടിച്ചേര്‍ക്കാന്‍ ചില താലൂക്ക് ഓഫിസുകള്‍ അഞ്ച് മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്നു.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അട്ടിമറിച്ച് ബി.ജെ.പിയെ വിജയിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
കലക്ടര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും ഇക്കാര്യത്തില്‍ പരാതി നല്‍കിയതായും നടപടി ഉണ്ടായില്ലെങ്കില്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കളായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, എ. അബ്ദുല്‍ റഹ്മാന്‍, അഡ്വ. ഗോവിന്ദന്‍ നായര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഞ്ച് മാസ്റ്റർ ‍ക്ലാസ്

Football
  •  14 days ago
No Image

ലക്ഷ്യം ഒരേയൊരു ഗോൾ; 20 വർഷത്തെ ശാപം മാറ്റാൻ റൊണാൾഡോ; പോർച്ചുഗൽ-ക്രോയേഷ്യ വമ്പൻ പോരാട്ടം നാളെ

Football
  •  14 days ago
No Image

സ്വര്‍ണ വിലയില്‍ കുതിപ്പ്;  പവന് കൂടിയത് 1,680 രൂപ 

Business
  •  14 days ago
No Image

ബെംഗളൂരുവില്‍ ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത; വാഷിങ് മെഷീനിലിട്ടും ജെറ്റ് സ്‌പ്രേ അടിച്ചും പീഡനം, 5 ആയമാര്‍ക്കെതിരെ കേസ്

Kerala
  •  14 days ago
No Image

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; വനം വകുപ്പിന്റെ സമഗ്ര അന്വേഷണം

Kerala
  •  14 days ago
No Image

ബഹിരാകാശ സഞ്ചാരിക്ക് കളിയിലെന്ത് കാര്യം?

Football
  •  14 days ago
No Image

രാമക്ഷേത്ര തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുംഭമേളയ്ക്ക് മുമ്പും വ്യാപക തട്ടിപ്പ്

crime
  •  14 days ago
No Image

രണ്ട് കാലല്ല, നാല് കാലുകളുള്ള കോഴി; പെരിയയിലെ പ്രകാശന്റെ കോഴിഫാമില്‍ ഒരു അപൂര്‍വ്വ ഇറച്ചിക്കോഴി കൗതുകമാകുന്നു

Kerala
  •  14 days ago
No Image

ബെഞ്ചിൽ നിന്നിറങ്ങി ചരിത്രത്തിലേക്ക്; കോംഗോയ്ക്കെതിരെ രണ്ട് അസിസ്റ്റുകളുമായി ആന്റണി ഗോർഡൻ ലോക റെക്കോർഡിലേക്ക്!

Football
  •  14 days ago
No Image

ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ അടച്ചില്ല; പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു, ജീവനക്കാര്‍ക്കെതിരെ കേസ്

Kerala
  •  14 days ago