മരട് നഗരസഭാ യോഗത്തില്‍ ബഹളം
മരട്: നഗരസഭാ യോഗത്തിനിടെ എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. പൊട്ടിപ്പൊളിഞ്ഞ് സഞ്ചാചാര യോഗ്യമല്ലാതായ നെട്ടൂര്‍ അമ്പലക്കടവ് റോഡിന്റെറ ശോചനീയാവസ്ഥ പരിഹരിക്കുന്നനതിന് നടപടി ആവശ്യയപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍ വി.ജി ഷിബു കൗണ്‍സിലില്‍ അടിയന്തിതിര പ്രമേയമവതരിപ്പിക്കാകാന്‍ ശ്രമിച്ചത് അനുവദിക്കാകാതിരുന്നതാണ് ബഹളത്തിനും വാക്കേറ്റത്തിനും കാരണമായത്. നെട്ടൂരിലെ തിരക്കേറിയ റോഡിന്റെ നിലവിലെ അവസ്ഥ അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്ന് കൗണ്‍സില്‍ യോഗം തുടങ്ങിയ ഉടനെ ഇദ്ദേഹം ചെയര്‍പേഴ്‌സനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ അജണ്ട പ്രകാരമുള്ള നടപടിയിലേക്ക് കടന്നതാണ് എല്‍.ഡി.എഫ് അംഗങ്ങളെ ചൊടിപ്പിച്ചത്.
ഇതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണെ ഉപരോധിച്ചു മുദ്രാവാക്യം മുഴക്കി. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ അജണ്ട പ്രകാരവുള്ള നടപടി പൂര്‍ത്തിയാക്കി പാസ്സാക്കി കൗണ്‍സില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അമ്പലകടവ് റോഡിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി റോസ് ഉപരോധിച്ചു.
വിഷയത്തിന് അടിയന്തിര പ്രാധാന്യം നല്‍കാതെ ധിക്കാരപരമായി അജണ്ട വായിക്കുവാന്‍ ആവശ്യപ്പെടുകയാണുണ്ടായതെന്ന് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കെ.എ ദേവസി പറഞ്ഞു. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ് പുനര്‍നിര്‍മിക്കുന്നതില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും താന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ നിര്‍മിച്ച നെട്ടൂരിലെ എറ്റവും പ്രാധാന്യമുള്ള ഈ റോഡ് സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ടവര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധസമരം എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ.എ ദേവസി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എം.വി ഉല്ലാസ് മാസ്റ്റര്‍ അധ്യക്ഷനായി. സി. പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.ആര്‍ ഷാനവാസ്, സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ആര്‍ പ്രസാദ്, എന്‍.എ നജീബ്, ദിഷ പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപരോധം നടത്തിയവരെ പനങ്ങാട് പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
കൗണ്‍സിലില്‍ അജണ്ടക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചതാണെന്നും അമ്പലക്കടവ് റോഡിന് പ്രദേശത്തെ കൗണ്‍സിലര്‍മാര്‍ ഫണ്ട് വകയിരുത്തിയിട്ടുള്ളതാണെന്നും ചെയര്‍പേഴ്‌സണ്‍ സുനീല സിബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."