HOME
DETAILS

ബിവറേജുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്; അവസാനം മഹാവിജയം

  
backup
April 13, 2017 | 5:38 PM

%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f


കല്‍പ്പറ്റ, പനമരം ബിവറേജുകളാണ് അടച്ചുപൂട്ടുക
കല്‍പ്പറ്റ: വൈത്തിരിയില്‍ നിന്നും കല്‍പ്പറ്റ ചുണ്ടപ്പാടിയിലേക്കും പനമരം ടൗണില്‍ നിന്നും നീരട്ടാടിയിലേക്കും മാറ്റി സ്ഥാപിച്ച ബെവകോയുടെ ബിവറേജ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്.  
 സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ച പനമരത്തെയും, കല്‍പ്പറ്റയിലെയും ബിവറേജസ് മദ്യശാലകളുടെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
 ചട്ടങ്ങള്‍ ലംഘിച്ച് മദ്യശാല മാറ്റിയതിനെതിരെ ഇരു പ്രദേശത്തെയും സമരസമിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. പനമരം പഞ്ചായത്തിന്റെയും കല്‍പ്പറ്റ നഗരസഭയുടെയും അനുമതിയില്ലാതെയാണ് മദ്യശാല പ്രവര്‍ത്തിക്കുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്ന മുറക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പനമരം ബിവറേജ് യാതൊരു വിധേനയും തുറക്കാനുള്ള സാധ്യതയില്ലെന്നും, പ്രദേശവാസികള്‍ ഒന്നടങ്കം മദ്യശാലക്കെതിരെ അണിനിരക്കുമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്തടക്കമുള്ളവര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടിനാണ് പനമരത്ത് പ്രവര്‍ത്തിച്ച ബിവറേജ് നിരട്ടാടി ഹോപ്‌കോ പരിസരത്തുള്ള റോഡരികിലെ ചെറിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇതിനെതിരെ കഴിഞ്ഞ രണ്ടാം തിയതി മുതല്‍ ജനപ്രധിനിതികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രദേശവാസികള്‍ക്കൊപ്പം സമരരംഗത്തായിരുന്നു.
 എന്നാല്‍ പഞ്ചായത്ത് ഭരണസമിതി മദ്യശാലക്കെതിര് നിന്നപ്പോള്‍ വൈസ് പ്രസിഡന്റ് ടി മോഹനന്‍ ഇടത് അംഗങ്ങളുടെ പിന്തുണയോടെ ബിവറേജിനെതിരായ ഭരണസമിതി തീരുമാനം അട്ടിമറിക്കുകയായിരുന്നു.
തുടര്‍ന്നാണ് പ്രദേശത്തെ വീട്ടമ്മമാര്‍ സമരവുമായി രംഗത്തെത്തിയത്. വീട്ടമ്മമാരുടെ സഹന സമരത്തിനുള്ള പ്രതിഫലമാണ് ഹൈക്കോടതിയുടെ ഉത്തരവ്. സമരസമതി നേതാക്കളായ പി.കെ അസ്മത്ത്, പി.ജെ ബേബി, കെ അബ്ദുല്‍ അസീസ്, ജോസ് മാസ്റ്റര്‍ തുടങ്ങിയവരാണ് അഡ്വ. ജോസ് തേരകം മുഖേനെ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നുള്ള വിധി വന്നതോടെ പ്രദേശവാസികള്‍ ലഡു വിതരണം ചെയ്താണ് ആഹ്ലാദം പ്രകടിപ്പിച്ചത്.
തുടര്‍ന്ന് ടൗണില്‍ പ്രകടനവും നടത്തി. പ്രകടനത്തിന് കന്നോളി മുഹമ്മദ്, ടി ഖാലിദ്, പൊറോളത്ത് അമ്മദ്, ഫൈസല്‍ പി.എച്ച്, വി ജാബിര്‍, കെ.വി അബു, ഗണേഷന്‍, പടയന്‍ ഇബ്രാഹിം, പുരുഷു കോട്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചുണ്ടപ്പാടിയിലെ ഔട്‌ലെറ്റിന് നഗരസഭയുടെ അനുമതി ഇല്ലാത്തത് കൊണ്ട് ഇതിനും താഴ് വീഴുമെന്ന് ഉറപ്പായി. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ബിവറേജ് ഔട്‌ലെറ്റ് തുറന്നാല്‍ നഗരസഭ തുടര്‍ന്നും അനുമതി നിഷേധിക്കുമെന്ന് വൈസ് ചെയര്‍മാന്‍ പി.പി ആലി സുപ്രഭാതത്തോട് പറഞ്ഞു.












Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  19 hours ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  20 hours ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  20 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  20 hours ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  21 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  21 hours ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  a day ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  a day ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  a day ago