HOME
DETAILS

ഓരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും

  
backup
March 17, 2019 | 1:01 AM

%e0%b4%93%e0%b4%b0%e0%b5%8b-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%ac

തിരുവനന്തപുരം: ഓരോ ലോക്‌സഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കണ്‍ട്രോള്‍ യൂനിറ്റിലെ കണക്കും സ്ലിപ്പുകളുടെ എണ്ണവും ഒന്നാണോയെന്ന് പരിശോധിക്കുന്നതിനാണ് ഇത്. റിട്ടേണിങ് ഓഫിസര്‍ നറുക്കെടുപ്പിലൂടെയാണ് ഇതിനുള്ള പോളിങ് ബൂത്ത് കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ ഇ.വി.എം, വിവിപാറ്റ് ബോധവല്‍കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ബൂത്തില്‍ 1400 വോട്ടര്‍മാരാണുണ്ടാവുക. വിവിപാറ്റ് ഏര്‍പ്പെടുത്തിയതോടെ ഒരാള്‍ക്ക് വോട്ട് ചെയ്യുന്നതിന് 12 സെക്കന്‍ഡ് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വിവിപാറ്റ് മെഷിനില്‍ വോട്ട് ചെയ്തതിന്റെ വിവരം ഏഴു സെക്കന്‍ഡ് കാണാനാകും. ഇതുസംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ പ്രിസൈഡിങ് ഓഫിസറെ അറിയിച്ചാല്‍ ടെസ്റ്റ് വോട്ട് ചെയ്യാനാകും. എന്നാല്‍, ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ ആറു മാസം തടവും ആയിരം രൂപ പിഴയും രണ്ടും കൂടിയും ലഭിക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിപുലമായ ബോധവല്‍ക്കരണം നടത്തും. ഒരു മിനിട്ടിന്റെ വിഡിയോ ഇതിനായി തയാറാക്കിയിട്ടുണ്ട്. നൂതനമായ കൂടുതല്‍ പ്രചാരണ പരിപാടികള്‍ വരുംദിവസങ്ങളില്‍ നടപ്പാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. ഇ.വി.എമ്മും വിവിപാറ്റും ഉപയോഗിക്കുന്ന വിധം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറും സംസ്ഥാതല തെരഞ്ഞെടുപ്പ് മാസ്റ്റര്‍ ട്രെയിനര്‍ ഷാനവാസ് ഖാനും വിശദീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago