HOME
DETAILS
MAL
ഫണ്ട് അനുവദിച്ചു
backup
April 13 2017 | 17:04 PM
കുട്ടനാട്: കൈനകരി ഗ്രാമപഞ്ചായത്തിലെ ഏഴ്,എട്ട് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആയിരവേലി, തോട്ടുകടവ് തോട് സൊസൈറ്റി പാലങ്ങള്‍ വാഹന സഞ്ചാരയോഗ്യമാക്കി നിര്‍മിക്കുന്നതിന് യഥാക്രമം 36.25 ലക്ഷം രൂപാ വീതം അനുവദിച്ചതായി മന്ത്രി തോമസ് ചാണ്ടി അറിയിച്ചു.
നിലവിലുള്ള പാലങ്ങള്‍ പുനര്‍നിര്‍മ്മിച്ച് വാഹനസഞ്ചാര യോഗ്യമാക്കി പ്രദേശത്തെ യാത്രാ സൗകര്യ വികസനം മെച്ചടുത്തുവാനായി മന്ത്രി തോമസ് ചാണ്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പാലങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ അനുമതി നല്കിയതും തുക അനുവദിച്ചുതും.
മുണ്ടയ്ക്കല്‍, ബേക്കറി ജങ്ഷന് പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്ത്തികരിക്കുന്നതിനൊപ്പം ആറ്റുതീരത്തുകൂടിയുള്ള യാത്രാ സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."