സൽമാൻ രാജാവിന്റെ പെരുന്നാൾ സന്ദേശം: മഹാമാരിയെ ശക്തമായി ചെറുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരിൽ രാജ്യം അഭിമാനിക്കുന്നു, രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുഖ്യ ലക്ഷ്യം
റിയാദ്: കൊറോണ വൈറസ് മൂലം ലോകം അഭൂതപൂർവമായ ആരോഗ്യ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വൈറസ് വ്യാപനം നേരിടാൻ ശക്തമായ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ഇത് പ്രേരിപ്പിക്കുന്നുവെന്നും സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്‌ലിംകളോടും സഊദിപൗരന്മാരോടും സഊദിയിലെ വിദേശികളോടുമായി നടത്തിയ ഈദുൽ ഫിത്‍ർ സന്ദേശത്തിലാണ് സൽമാൻ ഇത് രാജാവ് വ്യക്തമാക്കിയത് .
كلمة خادم الحرمين الشريفين الملك سلمان بن عبدالعزيز آل سعود - حفظه الله - للمواطنين والمقيمين وعموم المسلمين ، بمناسبة عيد الفطر المبارك. pic.twitter.com/QYM719VT2r
— وزارة الداخلية (@MOISaudiArabia) May 23, 2020
മുമ്പൊരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത നിലക്കുള്ള ആരോഗ്യ, സാമ്പത്തിക മഹാമാരിയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഇതിനെ നേരിടുന്നതിന് രാജ്യത്തിന് അടിയന്തിര പോംവഴികള്‍ സ്വീകരിക്കേണ്ടിവന്നു. മനുഷ്യന്റെ ജീവനും ആരോഗ്യ സുരക്ഷക്കുമാണ് രാജ്യം വലിയ മുന്‍ഗണന നല്‍കുന്നത്. ആരോഗ്യത്തിലാണ് ആനന്ദമുള്ളത്. അപകടത്തിലേക്ക് നയിക്കുന്ന എല്ലാ ആഹ്ലാദങ്ങളുടെയും അന്ത്യം ഖേദകരമായിരിക്കും. മനുഷ്യന്റെ ജീവനും ആരോഗ്യ സുരക്ഷക്കുമാണ് സഊദി അറേബ്യ ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നത്. സന്ദേശത്തിൽ വ്യക്തമാക്കി.
വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ ആത്മാർത്ഥമായി പാലിച്ചതിന് നന്ദി അർപ്പിക്കുന്നു. രോഗവ്യാപനം തടയുന്നതിനുള്ള അവബോധം പ്രകടിപ്പിച്ചും സാമൂഹിക അകലം പാലിച്ചും, കൂടിക്കാഴ്ചകള്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേരിട്ട് കൈമാറുന്നതിനും പകരം ഫോണ്‍ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും പെരുന്നാള്‍ ആശംസകള്‍ കൈമാറിയും വീടുകളില്‍ വെച്ച് നിങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനെ അഭിനന്ദിക്കുന്നുവെന്ന് വ്യക്തമാക്കിയ രാജാവ് പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷയും ആരോഗ്യവുമാണു തൻ്റെ പരിഗണനയിൽ പ്രധാനമെന്നും ഊന്നിപ്പറഞ്ഞു. മീഡിയാ ആക്റ്റിംഗ് മിനിസ്റ്റർ മാജിദ് അൽ ഖസബിയാണു രാജാവിൻ്റെ പ്രസംഗം വായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."