HOME
DETAILS
MAL
'ബി.ജെ.പി മാര്‍ക്കറ്റിങ് കമ്പനി'; പട്ടേല്‍ സമുദായ വനിതാ നേതാവ് പാര്‍ട്ടി വിട്ടു
backup
March 17 2019 | 01:03 AM
അഹമ്മദാബാദ്: ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് പട്ടേല്‍ സമുദായ പ്രക്ഷോഭത്തിലെ വനിതാ നേതാവും ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകയുമായ രേഷ്മ പട്ടേല്‍ രാജിവച്ചു.
ബി.ജെ.പി ഒരു മാര്‍ക്കറ്റിങ് കമ്പനിയായി മാറിയിരിക്കുകയാണെന്നും പൊള്ളയായ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ പാര്‍ട്ടി കബളിപ്പിക്കുകയാണെന്നും രേഷ്മ പട്ടേല്‍ ആരോപിച്ചു.
പാര്‍ട്ടിയില്‍നിന്ന് രാജിവച്ച താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും പോര്‍ബന്ദര്‍ സീറ്റില്‍നിന്ന് സ്വതന്ത്രയായി മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ആരെങ്കിലും തനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറപ്പുനല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
താന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചുകൊണ്ടുള്ള കത്ത് സംസ്ഥാന അധ്യക്ഷന്‍ ജിത്തു വാഗാനിക്ക് കൈമാറിയതായും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."