ഫെബ്രുവരിയില്‍ പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ സമരം ചെയ്ത രണ്ട് ജെ.എന്‍.യു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ സമരം ചെയ്ത രണ്ട് ജെ.എന്‍.യു വനിതാ വിദ്യാര്‍ഥി നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. പിംജറാ തോഡ് എന്ന വിദ്യാര്‍ഥി സംഘടനയിലെ അംഗങ്ങളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവരാണ് അറസ്റ്റിലായത്.
ബി.ജെ.പി നേതാവ് കപില്‍ മിശ്ര പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് പിന്നാലെ ഫെബ്രുവരി 23 ന്് ഡല്‍ഹി ജാഫറാബാദ് മെട്രോ സ്റ്റേഷന് പരിസരത്താണ് ഇവര്‍ സമരം നടത്തിയത്.
ഐ.പി.സി വകുപ്പുകള്‍ 186 (പൊതുപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പൊതുപ്രവര്‍ത്തകനെ തടസ്സപ്പെടുത്തല്‍), 353 (പൊതുപ്രവര്‍ത്തകനെ തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലം) എന്നിവയ്ക്കെതിരെയാണ് അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെട്ടതിനും ഡല്‍ഹി അക്രമത്തില്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് നിരവധി വിദ്യാര്‍ഥികളെയും പ്രവര്‍ത്തകരെയും കഴിഞ്ഞ ഒരു മാസത്തിനിടെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."