HOME
DETAILS
MAL
ചിക്ക് സെക്‌സിംഗ് & ഹാച്ചറി മാനേജ്‌മെന്റ് കോഴ്‌സുകള്‍
backup
March 17 2019 | 05:03 AM
കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലും ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും ചിക്ക് സെക്‌സിംഗ് & ഹാച്ചറി മാനേജ്‌മെന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 2019 ജനുവരി ഒന്നിന് 25 വയസ്സ് കവിയരുത്. എസ്.എസ്.എൽ.സി/തതുല്യ യോഗ്യത വേണം. കൈവിരലുകൾക്ക് അംഗവൈകല്യം ഇല്ലാത്തവരും, കണ്ണട ഉപയോഗിക്കാതെ നല്ല കാഴ്ച ശക്തി ഉളളവരും ആയിരിക്കണം (മെഡിക്കൽ സർഫിക്കറ്റ് നിർബന്ധം). തിരഞ്ഞെടുക്കപ്പെടുന്നവർ പരിശീലന ഫീസായി 500 രൂപാ അല്ലെങ്കിൽ സർക്കാർ പുതുക്കി നിശ്ചയിക്കുന്ന ഫീസ് പ്രവേശന സമയത്ത് അടയ്ക്കണം. പട്ടികജാതി/പട്ടിക വർഗ്ഗക്കാർക്ക് ഫീസില്ല. അപേക്ഷ ഏപ്രിൽ 10 നകം ലഭിക്കണം. ഏപ്രിൽ 24നും 25നും നടക്കുന്ന നേരിട്ടുളള അഭിമുഖത്തിലൂടെ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. അഭിമുഖ സമയത്ത് എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ നിർബന്ധമായും ഹാജരാക്കണം.
നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കുടപ്പനക്കുന്ന്, തിരുവനന്തപുരം - 695043 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക www.ahd.kerala.gov.in ൽ ലഭ്യമാണ്.
യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തതും, അപൂർണ്ണമായതും, വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ നിരസിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."