കലൂര്‍ സിന്‍ഡിക്കറ്റ് ബാങ്ക് ശാഖയില്‍ തീപിടുത്തം
കൊച്ചി:സിന്‍ഡിക്കറ്റ് ബാങ്ക് ശാഖയില്‍ തീപിടുത്തം. കമ്പ്യൂട്ടറും സി.സി.ടി.വി ക്യാമറയും ഫര്‍ണിച്ചറും കത്തിനശിച്ചു. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കറന്‍സി ചെസ്റ്റിലേക്ക് തീപടരാത്തതിനാല്‍ വന്‍അപകടം ഒഴിവായി. വ്യാഴാഴ്ച രാത്രി എട്ടോടെ കലൂര്‍ ദേശാഭിമാനി ജങ്ഷനിലെ അല്‍മറായ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സിന്‍ഡിക്കറ്റ് ബാങ്കിന്റെ ശാഖയിലാണ് തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കറന്‍സി ചെസ്റ്റിന്റെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന എസ്‌ഐ.എസ്.എഫിലെ (സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) മനേഷ്, ഷെഫീഖ്, ബാലു, ഷിനാസ് എന്നിവരാണ് പുക ഉയരുന്നത് കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നോര്‍ത്ത് എസ്.ഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തിനാട്ടുകാരോടൊപ്പം തീകെടുത്താന്‍ ശ്രമമാരംഭിച്ചു. തുടര്‍ന്ന് ഗാന്ധിനഗര്‍ ഫയര്‍സ്‌റ്റേഷനിലെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി ഒരു മണിക്കൂറിനകം തീ പൂര്‍ണമായും കെടുത്തി. എ.ടി.എം കൗണ്ടറടക്കം നിരവധി സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഗാന്ധിനഗര്‍ ഫയര്‍സ്‌റ്റേഷനിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.കെ സുരേഷ്, ലീഡിങ് ഫയര്‍മാന്‍ കെ പി മോഹനന്‍, വിനുരാജ്, അനില്‍, സുധന്‍ എന്നിവര്‍ തീകെടുത്തുന്നതിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."