എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഗ്രൗണ്ട് മെട്രോക്ക് വിട്ടുനല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തം
കാക്കാനാട് : കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് പാലച്ചുവട് ഗ്രൗണ്ട് നിലനിര്‍ത്താനുള്ള ആവശ്യം ശക്തമായി. ജനവാസ കേന്ദ്രത്തിലെ ഏക കളി സ്ഥലം നിര്‍ദിഷ്ട മെട്രോ റെയില്‍ അനുബന്ധ ബിസിനസ് ഡിസ്ട്രിക് പദ്ധതിക്കായി കൈമാറിയതോടെയാണ് എതിര്‍പ്പുകള്‍ രൂക്ഷമായത്.
എന്‍.ജി.ഒ ക്വാട്ടേഴ്‌സിലെ പഴയ കെട്ടിടങ്ങള്‍ക്ക് നടുവിലാണ് പ്രദേശത്തെ പൊതുമൈതാനം. പഴയ ക്വാര്‍ട്ടേഴ്‌സുകളും ഏക്കര്‍ കണക്കിന് സഥലവും മെട്രോറെയില്‍ പദ്ധതിക്കായി വിട്ടു നല്‍കിയ സര്‍ക്കാര്‍, പ്രദേശത്തെ മൈതാനവും തീറെഴുതുകയായിരുന്നു. യുവജന സന്നദ്ധ സംഘടകളും കായിക ക്ലബുകളുമാണ് ഗ്രൗണ്ട് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുള്ളത്. പ്രദേശത്തെ ഏക കളിസ്ഥലം മെട്രോക്ക് വിട്ട് നല്‍കരുതെന്നാണ് നാട്ടുകാരും കായിക പ്രേമികളും ആവശ്യപ്പെടുന്നത്. കൊച്ചി ആകാശവാണി നിലയവും പൊതുമരാമത്ത് ഓഫിസുകളും നിര്‍മിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിട്ട് നല്‍കിയപ്പോള്‍ എന്‍.ജി.ഒ ക്വട്ടേഴ്‌സിന് സമീപം പാലച്ചുവട് ജങ്ഷനിലുള്ള കളിസ്ഥലം നിലനിര്‍ത്തുമെന്നായിരുന്നു ജനങ്ങള്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ മുന്‍ സര്‍ക്കാര്‍ ഗ്രൗണ്ട് ഉള്‍പ്പെടെ മെട്രോ പദ്ധതിക്കായി വിട്ടു നല്‍കുകയായിരുന്നു. ഗ്രൗണ്ട് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും സംഘടിപ്പിച്ചെങ്കിലും വിജയിച്ചില്ല.സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നൂറ് കണക്കിന് നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ നിലവിലെ കളിസ്ഥലം മെട്രോക്ക് നല്‍കാതെ നിലനിര്‍ണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഗ്രൗണ്ട് സംരക്ഷണ ജാഥയും പ്രതിരോധ കൂട്ടായ്മയും സംഘടിപ്പിച്ചു. പി.ടി.തോമസ് എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതുസഥലങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ബി.ഷെരീഫ് അധ്യക്ഷതവഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഗ്രൗണ്ട് സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രഡിഡന്റ് പി.ഐ മുഹമ്മദലി, സേവ്യര്‍ തായങ്കേരി, നൗഷാദ് പല്ലച്ചി, പി.കെ.അബ്ദുല്‍ റഹ്മാന്‍, ഉണ്ണികാക്കനാട്, കെ.എം.ഉമ്മര്‍, ഷാജി വാഴക്കാല, സീനറഹ്മാന്‍, കൗണ്‍സിലര്‍മാരായ അജിത തങ്കപ്പന്‍, ലിജി സുരേഷ്, ദിവ്യ പ്രമോദ് തുടങ്ങിയവര്‍ മരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."