HOME
DETAILS
MAL
കാസർഗോഡ് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
backup
May 25 2020 | 17:05 PM
റിയാദ്: കാസർഗോഡ് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കാസർഗോഡ് മൊഗ്രാൽ ദാറുൽ വഫ മൻസിലിൽ വഫ മൻസിലിൽ അഹമ്മദ് (53) ആണ് റിയാദ് ശുമൈസി ആശുപത്രിയിൽ വെച്ച് മരിച്ചത്. ശാരീരിക വിഷമതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതീഖയിലെ ഒരു ബൂഫിയയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ സുഹ് റ. മക്കൾ: ആയിശത്ത് വഫ, അബ്ദുൽ ഖാദർ റിഫായി, മുഹമ്മദ് മുസ്തഫ, അബ്ദുല്ല സ്വാലിഹ്, ഖദീജ ഹസീന. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനും മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുമായി റിയാദ് ഓ.ഐ.സി.സി നേതാവ് കുഞ്ഞി കുമ്പള, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."