ക്ലാസിക്കല്‍ കലാ രൂപങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ സ്പിക്മാകെ
കല്‍പ്പറ്റ: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ സ്പിക്മാകെ (സെസൈറ്റി ഫോര്‍ ദ പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചറല്‍ എമങ്ങ് യൂത്ത്) ജില്ലയിലെ 200 വിദ്യാലയങ്ങളില്‍ ക്ലാസിക്കല്‍ കലാ രൂപങ്ങള്‍ അവതരിപ്പിക്കും. കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍ കൂത്ത്, രാജസ്ഥാനീ നൃത്തം, കഥക്, കൂടിയാട്ടം, മണിപ്പൂരി ഡാന്‍സ്, നങ്ങ്യാര്‍ക്കൂത്ത്, കര്‍ണാടക് സംഗീതം, കുച്ചിപ്പുടി എന്നീ കലകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
സാങ്കേതിക സഹായങ്ങള്‍ നല്‍കുന്ന വിദ്യാലയങ്ങളിലാണ് പരിപാടി അവതരിപ്പിക്കുക. ഇതിന്റെ ഭാഗമായി കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പല്‍ വിജയനാശാന്റെ നേതൃത്വത്തില്‍ 20 വിദ്യാലയങ്ങളില്‍ നളചരിതം കഥകളി അവതരിപ്പിച്ചു. കഥകളിയടെ ഉത്ഭവം, ലോകധര്‍മി, നാട്യധര്‍മ്മി, അഭിനയങ്ങളിലെ വ്യത്യസ്ത, അടിസ്ഥാന മുദ്രകള്‍, നവരസങ്ങള്‍ അഭിനയ മേഖലകള്‍ തുടങ്ങിയവ ഡമോണ്‍സ്‌ട്രേഷനിലൂടെ കുട്ടികളെ പരിചയപ്പെടുത്തി. കലാനിലയം വാസുദേവന്‍, മധുമോഹനന്‍, കലാമണ്ഡലം വേണു, അനന്തനാരായണന്‍, മഞ്ജുതര മോഹന്‍, സുരേഷ് എന്നിവരാണ് കഥകളി സംഘത്തിലുള്ളത്. സ്പിക്മാകെ ജില്ലാ ചെയര്‍പേഴ്‌സണ്‍ സി.വി ശാന്തി, കോ-ഓര്‍ഡിനേറ്റര്‍മാരായ സി.കെ പവിത്രന്‍, എം സുനില്‍ കുമാര്‍, സി ജയരാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത്. ഫോണ്‍: 9496344025, 9496341503.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."