എഥനോളിന്റെ വില ലിറ്ററിന് 2.85 രൂപ വര്‍ധിപ്പിച്ചു; പെട്രോളില്‍ ചേര്‍ക്കുന്നതിന്റെ അളവ് വര്‍ധിപ്പിക്കാനും പദ്ധതി
ന്യൂഡല്‍ഹി: സി- ശര്‍ക്കരപ്പാവില്‍ നിന്നുള്ള എഥനോളിന്റെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഡിസംബറില്‍ തുടങ്ങുന്ന 2018- 19 വര്‍ഷത്തെ സീസണിലേക്കാണ് ലിറ്ററിന് 2.85 രൂപ വര്‍ധിപ്പിച്ചത്. ഇതോടെ എഥനോളിന്റെ വില ലിറ്ററിന് 43.70 രൂപയാവും.
ഇതാദ്യമായി ബി- ശര്‍ക്കരപ്പാവില്‍ നിന്നുള്ള എഥനോളിനും സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. 47.49 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇതുവരെ, സി- ശര്‍ക്കരപ്പാവില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന എഥനോളിനു മാത്രമാണ് വില കൂട്ടിയിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പഞ്ചസാര ഫാക്ടറികളെ പഞ്ചസാര ഉല്പാദനത്തില് നിന്ന് മാറ്റാനാണ് നടപടി.
കരിമ്പ് സംസ്കരിക്കുമ്പോഴോ കരിമ്പ് പഞ്ചസാരയാക്കുമ്പോഴോ കിട്ടുന്ന സാന്ദ്രതകൂടിയ ദ്രാവകമാണ് ശര്‍ക്കരപ്പാവ്.
പെട്രോളുമായി കലര്‍ത്താന്‍ വേണ്ടി എണ്ണക്കമ്പനികള്‍ എഥനോള്‍ വാങ്ങുന്നുണ്ട്. 2017-18 വര്‍ഷത്തില്‍ എണ്ണക്കമ്പനികള്‍ക്ക് എഥനോള്‍ വില്‍ക്കുന്നതിലൂടെ 5000 കോടിയിലേറെ രൂപ എത്തുമെന്നാണ് പഞ്ചസാര കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. പ്രകൃതി സൗഹൃദ ഇന്ധനം ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി 2003 മുതലാണ് പെട്രോളിന്റെ കൂടെ അഞ്ചു ശതമാനം എഥനോള്‍ ചേര്‍ക്കാന്‍ തുടങ്ങിയത്.
പെട്രോളില്‍ ചേര്‍ക്കുന്ന എഥനോളിന്റെ അളവ് 10 ശതമാനമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനായി 313 കോടി ലിറ്റര്‍ എഥനോള്‍ ആവശ്യമായി വരും. 2017-18 വര്‍ഷത്തില്‍ 113 കോടി ലിറ്റര്‍ എഥനോള്‍ വില്‍ക്കാനാണ് പഞ്ചസാര മില്ലുകള്‍ കരാര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."