പൊളളുന്ന വിലയുമായി വിഷു വിപണിയിലേക്ക് കണിവെള്ളരി
ആനക്കര : പൊളളുന്ന വിലയുമായി ഇത്തവണ വിഷുവിപണിയില്‍ കണിവെളളരി. ഇത്തവണ ഇതര സംസ്ഥനങ്ങളില്‍ നിന്നുളള കണിവെളളരിയുടെ വരവ് കുറഞ്ഞതാണ് ഗ്രാമീണ കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കാന്‍ കാരണമായത്. ഗ്രാമങ്ങളിലെ തോട്ടങ്ങളില്‍ പ്രത്യേകപരിചരണത്തോടെ കൃഷി ചെയ്ത വെള്ളരികളാണ് വിപണിയില്‍ ഏറെ പ്രിയമുണ്ടായത്. ഇത്തവണ കിലോവിന് 45 രൂപമുതല്‍ 50 രുപവരെയായിരുന്നു വില. കഴിഞ്ഞ വര്‍ഷം കിലോവിന് 25 രൂപയുണ്ടായിരുന്നതാണ് ഇത്തവണ 50 രൂപയായി വര്‍ദ്ധിച്ചത്. വിഷുവിന് മുന്‍മ്പ് വീടിന് മുന്‍വശത്ത് കണിവെള്ളരി കെട്ടിതൂക്കുന്ന പതിവുണ്ട്. ഇതിനെ പുറമെ വിഷുവിന് കണിയൊരുക്കുന്നതില്‍ കൊന്നപൂവിനെന്നപോലെ കണിവെള്ളരിക്കും പ്രധാന സ്ഥാനമാണ് ഉളളത്. ഇത്തവണ കാലാവസ്ഥ വ്യതിയാനം മൂലം പച്ചക്കറി കൃഷി വ്യാപകമായി നടന്നിട്ടില്ല. വെള്ളത്തിന്റെ ലഭ്യത കുറവാണ് കൃഷിക്ക് തടസമായത്. മുന്‍ വര്‍ഷങ്ങളില്‍ തമിഴ് നാട്ടില്‍ നിന്ന് വെള്ളരി വ്യാപകമായി എത്തിയതാണ് കഴിഞ്ഞ വര്‍ഷം വിലകുറയാന്‍ കാരണമായത്. തമിഴ് നാട്ടില്‍ കടുത്ത വരള്‍ച്ചകാരണം പച്ചക്കറി കൃഷി കുറവാണ് ഇതാണ് കേരളത്തിലെ പച്ചക്കറി കര്‍ഷകര്‍ക്ക് തുണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."