സെര്‍ബിയയെ തകര്‍ത്ത് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍
റഷ്യ: ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ സെര്‍ബിയയെ മറികടന്ന് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍. 2-0നായിരുന്നു ബ്രസീലിന്റെ വിജയം.
തുടക്കം മുതല്‍ തന്നെ അക്രമിച്ചു കളിച്ച ബ്രസീല്‍ മത്സരത്തിലുട നീളം സെര്‍ബിയയെ സമ്മര്‍ദ്ദത്തിലാക്കി.
36-ാം മിനിറ്റില്‍ ബ്രസിലിന് വേണ്ടി പൗളീഞ്ഞോയാണ് ആദ്യ ഗോള്‍ നേടിയത്. കുടീഞ്ഞോ നല്‍കിയ പാസ് പൗളീഞ്ഞോ വലയിലെത്തിക്കുകയായിരുന്നു. 68-ാംമിനിറ്റില്‍ തിയാഗോ സില്‍വ ബ്രിസീലിന് വേണ്ടി രണ്ടാം ഗോള്‍ നേടി.
സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രീക്വര്‍ട്ടറില്‍
മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്കയൊട് സമനില വഴങ്ങിയ സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രീക്വര്‍ട്ടറില്‍ എത്തി. 31-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് വേണ്ടി ബെലറിം ഡിസമായില്‍ ആദ്യ ഗോള്‍ നേടി. എംബോളയില്‍ നിന്നും ലഭിച്ച ഹെഡര്‍ പാസിലൂടെ ഡിസമായില്‍ സ്വസ് പടക്ക് ലീഡ് നല്‍കി.
സ്വിറ്റസര്‍ലാന്‍ഡിനെതിരെ 56-ാം മിനിറ്റില്‍ വാട്‌സണ്‍ കോസ്റ്ററിക്കക്കു വേണ്ടി സമനില ഗോള്‍ നേടി.88-ാം മിനിറ്റില്‍ ഡ്രമിക് സ്വിറ്റ്‌സര്‍ലാന്‍ഡിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റില്‍ സോമ്മാര്‍ കോസ്റ്ററിക്കക്ക് വേണ്ടി സമനില ഗോള്‍ നേടി.7 പോയിന്റുള്ള ബ്രസീലാണ് ഗ്രൂപ്പ് ചാംപ്യന്‍മാര്‍. 5 പോയിന്റുള്ള സ്വിറ്റ്‌സര്‍ലാന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."