എസ്.ബി.ഐ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോട്ടു ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടും എംടിഎം കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നും ആവശ്യപ്പെട്ടും പൂങ്കുന്നം എസ്.ബി.ഐ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഉത്സവ സീസണ് ആയിട്ടും നോട്ട് ക്ഷാമം പരിഹരിക്കാതെ കേന്ദ്ര ഗവണ്മെന്റ് ജനങ്ങളെ ദ്രോഹിക്കുകയാണന്നും കറന്‍സി രഹിത ഇടപാടിലൂടെ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും എ. പ്രസാദ് പറഞ്ഞു.നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് എ.കെ സുരേഷ് അധ്യക്ഷനായി.
ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ ഗിരിഷ്കുമാര്‍, കെഎസ്യു ജില്ലാ പ്രസിഡന്റ് മിഥുന് മോഹന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് നിഖില്‍ ദാമോദരന്‍, കുരിയന്‍ മുട്ടത്ത്, എം ഡി ഷൈജു, എം എസ് കൃഷ്ണദാസ്, കെ കെ വൈദേഹി, ടോം ആന്റണി, പ്രിന്‍സ് കാഞ്ഞിരത്തിങ്കല്‍, മാഗി, കെ സുരേഷ്, ടി എന്‍ രാജീവ്, ഗോപിനാഥന്, സുരേന്ദ്രന്, വിപിന്‍, ഇ ആര് ജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."