കാസര്‍കോട്ടുനിന്ന് കാണാതായവര്‍ യമനില്‍ സുരക്ഷിതരാണെന്ന് സന്ദേശം
കാസര്‍കോട്: വിദേശത്തേക്ക് പോയ ശേഷം കാണാതായ കാസര്‍കോട് സ്വദേശികള്‍ യമനില്‍ സുരക്ഷിതരാണെന്ന് സന്ദേശം. വിദേശത്തേക്കു പോയ സംഘത്തിലെ സവാദാണ് തങ്ങള്‍ സുരക്ഷിതരാണെന്ന് ഇന്നലെ സുഹൃത്തിനെ അറിയിച്ചത്.
താനും കുടുംബവും യമനിലെ ഹളര്‍മൗത്തിലെ ഹാമിയില്‍ ഷെയ്ഖ് അബു ബിലാല്‍ അബ്ദുല്ല എന്ന പണ്ഡിതന്റെ അടുത്തുണ്ടെന്നാണ് സവാദ് സുഹൃത്തിനോട് വ്യക്തമാക്കിയത്.
അതേസമയം തന്റെ ഭാര്യ പിതാവ് ചെമനാട് മുണ്ടാംകുലത്തെ കുന്നില്‍ ഹൗസിലെ അബ്ദുല്ല പൊലിസില്‍ നല്കിയ പരാതി വ്യാജമാണെന്നും തങ്ങള്‍ എവിടെയാണ് ഉള്ളതെന്ന് അവര്‍ക്കു അറിയാമെന്നും സവാദ് പറഞ്ഞതായി സൂചനയുണ്ട്. അബ്ദുല്‍ ഹമീദിന്റെ മകളും സവാദിന്റെ ഭാര്യയുമായ നസീറ(25), മക്കളായ മൂസാബ്(ആറ്),മാര്‍ജാന(മൂന്ന്), മുഹമ്മയില്‍ (പതിനൊന്നു മാസം), സാവാദിന്റെ രണ്ടാം ഭാര്യ റൈഹാനത്ത്(25) എന്നിവരെ കാണാനില്ലെന്നാണ് അബ്ദുല്‍ ഹമീദിന്റെ പരാതി. തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണം അബ്ദുല്‍ ഹമീദ് പരാതി നല്‍കിയതാണെന്നും സവാദ് സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്.
അതിനിടെ അബ്ദുല്‍ ഹമീദ് നല്കിയ പരാതിയില്‍ അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ചു പേരെ കാണാതായതായും വാര്‍ത്തയുണ്ട്.
ഇത് സംബന്ധമായി പൊലിസ് അന്വേഷണം നടത്തിവരുന്നുണ്ടെങ്കിലും ഇവരുടെ ബന്ധുക്കളുടെ പരാതികളൊന്നും പൊലിസിനു ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."