HOME
DETAILS

കാസര്‍കോട്ടെ ചരിത്രസ്മാരകങ്ങള്‍ പുരാവസ്തു വകുപ്പിന് കൈമാറും

  
backup
July 11 2016 | 22:07 PM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be

കാസര്‍കോട്: ജില്ലയിലെ കോട്ടകള്‍ ഉള്‍പ്പെടെയുളള ചരിത്ര സ്മാരകങ്ങള്‍ കേന്ദ്ര പുരാവസ്തു വകുപ്പിന് കൈമാറാന്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം.
ഇതിന്റെ ഭാഗമായി കോട്ടകളുടെയും പുരാവസ്തുക്കളുടെയും സ്ഥലത്തിന്റെ സ്‌കെച്ചും റിപ്പോര്‍ട്ടും രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, വെളളരിക്കുണ്ട് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ അധീനതയിലുളളതും 75 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളളതുമായ എല്ലാ ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനം. ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നാല് താലൂക്കുകളിലും പ്രത്യേക സര്‍വേ ടീമിനെ നിയോഗിക്കും.
കോട്ടയുടെ സംരക്ഷണത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തി. സ്വകാര്യ വ്യക്തികളുടെ കൈവശമുളള ചരിത്രസ്മാരകങ്ങളുടെ റിപ്പോര്‍ട്ടും റവന്യൂ വകുപ്പ് തയ്യാറാക്കും. നിലവില്‍ ബേക്കല്‍കോട്ട മാത്രമാണ് കേന്ദ്രപുരാവസ്തു വകുപ്പ് സംരക്ഷിക്കുന്നത്.
മഞ്ചേശ്വരം, കുമ്പളയിലെ ആരിക്കാടി, ഷിറിയയിലെ അടുക്ക, പൊവ്വല്‍, ചന്ദ്രഗിരി, ബന്തടുക്ക, കാസര്‍കോട് , ഹൊസ്ദുര്‍ഗ് കോട്ടകള്‍, മഞ്ചേശ്വരം ജൈനബസ്തി, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ഉമിച്ചിപൊയിലില്‍ പുരാവസ്തുവകുപ്പ് പര്യവേഷണം നടത്തിയ പ്രദേശങ്ങള്‍, വീരമലക്കുന്ന്, പെരിയ ബ്രിട്ടീഷ് ബംഗ്ലാവ് എന്നിവ ഉള്‍പ്പെടെയുളളവയുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് സംസ്ഥാന- കേന്ദ്ര പുരാവസ്തു വകുപ്പുകളുമായി ആലോചിച്ച് സമ്പൂര്‍ണ്ണ സംരക്ഷണ നടപടികള്‍ സ്വീകരിക്കും.
യോഗത്തില്‍ എ.ഡി.എം എച്ച് ദിനേശന്‍, ആര്‍.ഡി.ഒ ഡോ. പി.കെ ജയശ്രീ, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) സി. ജയന്‍, ഡെപ്യൂട്ടി കളക്ടര്‍(എല്‍ എ) ബി. അബ്ദുള്‍ നാസര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി. മനോഹരന്‍, ഡി.ടി.പി.സി സെക്രട്ടറി നാഗേഷ് തെരുവത്ത്, തഹസില്‍ദാര്‍മാരായ കെ. അംബുജാക്ഷന്‍ (കാസര്‍കോട്), വൈ.എം.സി സുകുമാരന്‍, കെ. ശശിധരഷെട്ടി, താലൂക്ക് സര്‍വ്വേയര്‍മാരായ മനോജ് മേലത്ത്, എം. കുഞ്ഞിരാമന്‍, കെ.പി അജയകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, ജില്ലാ സര്‍വേ ഓഫീസിലെ കെ.പി ഗംഗാധരന്‍, കേന്ദ്ര പുരാവസ്തു വകുപ്പ് സീനിയര്‍ കണ്‍സര്‍വേറ്റര്‍ കെ.ജെ ലൂക്ക, പ്രതിനിധികളായ പി. ഋഷികേശ്, എം ലോകേഷ്, എം. മധൂസൂദനന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago